Asianet News MalayalamAsianet News Malayalam

ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ കുടിക്കാം ഇരുമ്പ് അടങ്ങിയ ഈ പാനീയങ്ങള്‍...

ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, തലക്കറക്കം തുടങ്ങിയവയൊക്ക വിളര്‍ച്ച ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. അനീമിയ തടയുന്നതിന് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. 

Iron rich drinks to help increase Hemoglobin
Author
First Published Apr 14, 2024, 4:29 PM IST

രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, തലക്കറക്കം തുടങ്ങിയവയൊക്ക വിളര്‍ച്ച ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. അനീമിയ തടയുന്നതിന് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് കൂടാനും വിളര്‍ച്ചയെ തടയാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട  ഇരുമ്പ് അടങ്ങിയ ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ബീറ്റ്റൂട്ട് ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പ് ധാരാളം അടങ്ങിയ ബീറ്റ്റൂട്ട്  ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. 

രണ്ട്... 

മാതളം ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഇരുമ്പ് ധാരാളം ഒരു ഫലമാണ് മാതളം.  ഇരുമ്പിന് പുറമേ കാത്സ്യം, വിറ്റാമിന്‍ സി, നാരുകള്‍ എന്നിവയും മാതളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ചയെ തടയാന്‍ സഹായിക്കും.

മൂന്ന്... 

ആപ്പിള്‍ ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയേണും വിറ്റാമിന്‍ സിയും അടങ്ങിയ ആപ്പിള്‍ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

നാല്... 

തക്കാളി ജ്യൂസ് ആണ് നാലാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയിലും അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്... 

ഓറഞ്ച് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

ആറ്... 

തണ്ണിമത്തന്‍ ജ്യൂസാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയേണും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയതാണ് തണ്ണിമത്തന്‍. അതിനാല്‍ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

ഏഴ്... 

കിവി ജ്യൂസാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും അയേണും അടങ്ങിയ കിവി ജ്യൂസും വിളര്‍ച്ചയെ തടയാനും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഒട്ടും പേടിക്കേണ്ട, ഷുഗറുള്ളവർക്കും ഈ പഴങ്ങൾ കഴിക്കാം...

youtubevideo

Follow Us:
Download App:
  • android
  • ios