പ്രോട്ടീനിന്‍റെ സാന്നിധ്യം തന്നെയാണ്​ മിക്ക ഭക്ഷണത്തിലും മുട്ടയെ ചേരുവയാക്കിയത്. വിറ്റാമിനുകളാലും സമ്പുഷ്​ഠമാണ്​ മുട്ട. ഒരു മുട്ടയിൽ ശരാരശി 200 മില്ലീഗ്രാം കൊളസ്​ട്രോൾ അടങ്ങിയിട്ടുണ്ട്​. അതിനാൽ ഉയർന്ന കൊളസ്​ട്രോളുള്ളവര്‍ മുട്ട കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. 

അതേസമയം, മുട്ട കഴിക്കുന്നത് ഹൃദ്രോഗമുണ്ടാകാനുളള സാധ്യത വര്‍ധിപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് പഠനങ്ങള്‍ തന്നെ തളിയിച്ചിട്ടുണ്ട്. മുട്ടയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയതിനാൽ ഹൃദ്രോഗമുണ്ടാക്കുന്ന സെറം ട്രൈഗ്ലിസറൈഡിനെ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

അമേരിക്കൽ ഹാർട്ട്​ അസോസിയേഷ​​​െൻറ കണക്കനുസരിച്ച്​ ദിവസം 2000 കലോറിയുള്ള ഭക്ഷണം കഴിക്കുന്ന ഒരാൾ 13 ഗ്രാമിലേറെ പൂരിത കൊഴുപ്പ്​ കഴിക്കരുതെന്നാണ്​ പറയുന്നത്​. ഒരു മുട്ടയിൽ 1.4 ഗ്രാം  കൊഴുപ്പ് മാത്രമാണ് അടങ്ങിയിട്ടുളളത്.