Asianet News MalayalamAsianet News Malayalam

​ഗ്രീൻ ടീ കുടിക്കാൻ ഏറ്റവും മികച്ച സമയം ഏതാണ്; രാവിലെയോ വെെകിട്ടോ...?

പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും അമിതവണ്ണം കുറയ്ക്കാനും ഗ്രീൻ ടീ വഹിക്കുന്ന പങ്ക് ചെറുതല്ല. ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ഗ്രീൻ ടീയ്ക്ക് കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. 

Is There a Best Time to Drink Green Tea
Author
Trivandrum, First Published Nov 15, 2019, 3:51 PM IST

ഗ്രീൻ ടീ എപ്പോൾ എങ്ങനെ കുടിക്കണമെന്ന് നമ്മളിൽ പലർക്കും അറിയില്ല. ആരോഗ്യ രംഗത്ത് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങൾ. ഈ ചായയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് വിവിധ പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. പ്രമേഹം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും അമിതവണ്ണം കുറയ്ക്കാനും ഗ്രീൻ ടീ വഹിക്കുന്ന പങ്ക് ചെറുതല്ല.

 മാത്രമല്ല, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ഗ്രീൻ ടീയ്ക്ക് കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രാവിലെ വെറും വയറ്റിൽ ​ഗ്രീൻ ടീ കുടിക്കുന്നത് ഏകാ​ഗ്രത വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ​ഗ്രീൻ ടീ രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ നല്ലതെന്നാണ് ​വി​​ദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

ഒരു ഉത്തേജക ഘടകമായ കഫീന്റെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്. ക്യാൻസർ, പ്രമേഹം തുടങ്ങിയ പല രോഗങ്ങളെയും ചെറുക്കാനും നമ്മുടെ ശാരീരിക ക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നത് ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ആണ്. കൂടാതെ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും ഗ്രീൻ ടീ ഉത്തമ പരിഹാരമാണ്. ദിവസവും രണ്ട് കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ക്യാൻസറിനെ തടയാൻ സഹായിക്കും.

 ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിന്‍ എന്ന ആന്റി ഓക്‌സിഡന്റുകൾക്ക് ശരീരത്തിലെ DNA യുടെ നാശത്തിനു കാരണമാകുന്ന ധാതുക്കൾ ഇല്ലാതാക്കാൻ കഴിയും. അതായത് കാറ്റെച്ചിന്‍ എന്ന ആന്റി ഓക്സിഡന്റിന് ഹൃദയ ധമനികൾ ചുരുങ്ങുന്ന അവസ്ഥയെ ചെറുക്കാനും ക്യാൻസർ, രക്തം കട്ടപിടിക്കൽ എന്നിവയെ തടയാനും കഴിയുമെന്ന് ചുരുക്കം. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകൾക്കും ക്യാൻസർ തടയാനുള്ള കഴിവുണ്ട്. 

 ഹൃദയത്തിന്റെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കാനും ആരോഗ്യം കാത്തു സൂക്ഷിക്കാനും ദിവസവും മൂന്ന് മുതൽ നാല് കപ്പ് ഗ്രീൻ ടീ കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്. അതായത് ദിവസവും ഈ അളവിൽ ഗ്രീൻ ടീ ഉള്ളിലെത്തുമ്പോൾ ഹൃദയ ധമനികളിലെ തടസ്സം ക്രമേണ ഇല്ലാതാകും. അതോടൊപ്പം രക്തധമനികൾ കൂടുതൽ പ്രവർത്തനക്ഷമമാകുകയും ചെയ്യും.
 

Follow Us:
Download App:
  • android
  • ios