ചെറുനാരങ്ങയും തൈരും ഒരുമിച്ച് കഴിച്ചാല്‍ എന്താണ് സംഭവിക്കുന്നത്? ഇത് ശരീരത്തെ ഏതെങ്കിലും തരത്തിലുള്ള അപകടാവസ്ഥയിലെത്തിക്കുമോ?

ഭക്ഷണങ്ങളില്‍ ചില 'കോംബോ'കള്‍ അപകടമാണെന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഇതില്‍ പലതും സത്യമാണെന്ന് ആരോഗ്യവിദഗ്ധര്‍ വിശദീകരിക്കാറുമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോഴും ആശയക്കുഴപ്പങ്ങളേറെയുണ്ട്. അങ്ങനെ ആശയക്കുഴപ്പമുണ്ടാക്കാറുള്ള 'കോംബോ'യാണ് ചെറുനാരങ്ങയും തൈരും. 

ചെറുനാരങ്ങയും തൈരും ഒരുമിച്ച് കഴിച്ചാല്‍ എന്താണ് സംഭവിക്കുന്നത്? ഇത് ശരീരത്തെ ഏതെങ്കിലും തരത്തിലുള്ള അപകടാവസ്ഥയിലെത്തിക്കുമോ?

'ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബിസിറ്റി' എന്ന ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്ന ലേഖനം അവകാശപ്പെടുന്നത്, ചെറുനാരങ്ങയും തൈരും എന്ന കോമ്പിനേഷന്‍ സാധാരണഗതിയില്‍ ശരീരത്തില്‍ അപകടകരമായ ഒരു പ്രവര്‍ത്തനവും ഉണ്ടാക്കില്ലെന്നാണ്. 

ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളാനാണ് നാരങ്ങയും തൈരും ഒരുപോലെ സഹായകമാകുന്നത്. ഈ രണ്ട് പദാര്‍ത്ഥങ്ങള്‍ക്കും അതിനുള്ള കഴിവുണ്ടത്രേ. അതോടൊപ്പം തന്നെ ശരീരഭാരം കുറയ്ക്കാനായി കഴിക്കാവുന്ന ഒന്ന് കൂടിയാണ് ചെറുനാരങ്ങയും തൈരും. 

അതേസമയം, ഏതൊരു ഭക്ഷണപദാര്‍ത്ഥത്തിന്റെ കാര്യത്തിലും പുലര്‍ത്തേണ്ട മിതത്വം ഇതിന്റെ കാര്യത്തിലും പുലര്‍ത്തേണ്ടതുണ്ട്. അമിതമായാല്‍ ഈ 'കോംബോ'യും വിപരീതഫലങ്ങളുണ്ടാക്കിയേക്കും. പ്രത്യേകിച്ച് തൈര് പോലെ കാത്സ്യം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ അമിതമാകുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ലെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.