ബോളിവുഡിലെ യുവനടി ജാന്‍വി കപൂറിന് നിരവധി ആരാധകരുണ്ട്. താരം എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുമുണ്ട്. താരത്തിന്‍റെ വസ്ത്രവും ഫാഷനുമാണ് എപ്പോഴും ചര്‍ച്ചയാകാറുളളത്. എന്തിന് താരം ജിമ്മില്‍ പോകുന്നത് വരെ വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ താരം സുഹൃത്തുക്കളോടൊപ്പം ഇഷ്ട ഭക്ഷണം കഴിക്കാനെത്തിയതും സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നുണ്ട്. 

 

ഭക്ഷണകാര്യത്തിലും ഫിറ്റ്നസിന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധിക്കുന്ന ജാന്‍വിയുടെ ഇഷ്ടഭക്ഷണം ബിരിയാണിയാണ്. സുഹൃത്തുക്കളോടൊപ്പം ബിരിയാണി കഴിക്കുന്ന ചിത്രം ജാന്‍വി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയായിരുന്നു.