അനാരോഗ്യകരമായ ഭക്ഷണശീലം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയുടെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടത് പ്രധാനമാണ്. അനാരോഗ്യകരമായ ഭക്ഷണശീലം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയുടെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

1. ബീറ്റ്‌റൂട്ട് ജ്യൂസ് 

പോഷകങ്ങള്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. നൈട്രേറ്റ് അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

2. മാതളം ജ്യൂസ് 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന കൊളസ്ട്രോള്‍ നില കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

3. ക്രാന്‍ബെറി ജ്യൂസ് 

ലോലോലിക്ക അഥവാ ക്രാൻബെറികളിൽ ആന്‍റി ഓക്‌സിഡന്‍റുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ക്രാന്‍ബെറി ജ്യൂസ് കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. 

4. ചീര ജ്യൂസ് 

വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ചീര ജ്യൂസ് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

5. ആപ്പിൾ ജ്യൂസ് 

ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്ന വിറ്റാമിൻ എ, ഇ, ബി1, ബി2 , കെ എന്നിവ ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ആപ്പിള്‍ ജ്യൂസ് കുടിക്കുന്നതും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

6. ചെറി ജ്യൂസ് 

ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ചെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. 

7. തക്കാളി ജ്യൂസ്

തക്കാളി ജ്യൂസില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

8. തണ്ണിമത്തന്‍ ജ്യൂസ് 

വിറ്റാമിനുകളായ എ, സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നതും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന പാനീയങ്ങള്‍