Asianet News MalayalamAsianet News Malayalam

കുട്ടികളിലെ പൊണ്ണത്തടിക്ക് കാരണം ജങ്ക് ഫുഡ് മാത്രമല്ല; പഠനം പറയുന്നത് ഇങ്ങനെ...

തടിയുള്ള കുട്ടികളെ കണ്ടാൽ കളിയാക്കുന്നവരാണ് അധികവും. തടിച്ചുരുണ്ട് ഭരണി പോലെ ആയല്ലോ, ഏത് കടയിലെ അരിയാണ് കഴിക്കുന്നത് തുടങ്ങി പല കമന്‍റുകളും അവര്‍ കേള്‍ക്കേണ്ടി വരാറുണ്ട്.

junk food is not the only reason for obesity in kids
Author
Thiruvananthapuram, First Published Nov 1, 2019, 10:08 PM IST

തടിയുള്ള കുട്ടികളെ കണ്ടാൽ കളിയാക്കുന്നവരാണ് അധികവും. തടിച്ചുരുണ്ട് ഭരണി പോലെ ആയല്ലോ, ഏത് കടയിലെ അരിയാണ് കഴിക്കുന്നത് തുടങ്ങി പല കമന്‍റുകളും അവര്‍ കേള്‍ക്കേണ്ടി വരാറുണ്ട്. കുട്ടികളിലെ പൊണ്ണത്തടിക്ക് കാരണം ജങ്ക് ഫുഡ് മാത്രമാണെന്ന് കരുതരുത്. ഉദരത്തിലെ സൂക്ഷ്മാണുക്കൾ കുട്ടികളില്‍  പൊണ്ണത്തടിക്ക് കാരണമാകുമെന്ന് ഒബേസിറ്റി റിവ്യൂവിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഉദരത്തിലെ ബാക്ടീരിയകളും പ്രതിരോധ കോശങ്ങളുമായും മെറ്റബോളിക് ഓർഗനുകളുമായുമുളള അവയുടെ ഇടപെടലുകളും പൊണ്ണത്തടിക്ക് കാരണമാകുന്നെന്നാണ് ഈ പഠനം പറയുന്നത്. 

 വേക്ക് ഫോറസ്റ്റ് സ്കൂള്‍ ഓഫ് മെഡിസിനാണ് പഠനം നടത്തിയത്. അമ്മയിലും കുഞ്ഞിലും ഉദരത്തിലെ ബാക്ടീരിയയും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മനസ്സിലാക്കുന്നത് കുട്ടികളിലെ പൊണ്ണത്തടി തടയാനുളള മാർഗങ്ങൾ രൂപീകരിക്കാൻ സഹായിക്കും എന്നും ഗവേഷകർ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios