ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് പ്രഭ കൈലാസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉച്ചയ്ക്ക് ചോറിനൊപ്പമോ കഞ്ഞിക്കൊപ്പമോ കഴിക്കാന്‍ പറ്റിയ നല്ല കിടിലന്‍ ചമ്മന്തി തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

കണ്ണിമാങ്ങ -4 എണ്ണം
തേങ്ങ -1 കപ്പ്
തൈര് പുളിയില്ലാത്തത് -2- 3 സ്പൂൺ
പച്ചമുളക് -3 എണ്ണം
ഉപ്പ് -1/2 സ്പൂൺ

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ ആവശ്യത്തിന് തേങ്ങ ചേർത്ത് കൊടുത്തതിനു ശേഷം അതിലേയ്ക്ക് പച്ചമുളകും കണ്ണിമാങ്ങയും ആവശ്യത്തിന് തൈരും ഉപ്പും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ചോറിനൊപ്പമോ കഞ്ഞിക്കൊപ്പമോ കഴിക്കാൻ പറ്റിയ നല്ല രുചികരമായിട്ടുള്ള ഒരു ചമ്മന്തി കൂടിയാണിത്. 

YouTube video player