മീൻ വേണ്ട, ചോറിനൊപ്പം കഴിക്കാന്‍ പച്ച മാങ്ങ കൊണ്ട് സ്പെഷ്യല്‍ മാങ്ങാക്കറി തയ്യാറാക്കാം; റെസിപ്പി

Synopsis
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ചോറിനൊപ്പം കഴിക്കാന്‍ മീന്‍ കറിയില്ലേ? ഇതാ പച്ച മാങ്ങ കൊണ്ടുള്ള ഈ കൂട്ടാൻ മാത്രം മതി ചോറ് കഴിക്കാന്‍.
വേണ്ട ചേരുവകൾ
പച്ചമാങ്ങ -1 കപ്പ്
ടൊമാറ്റോ -2 എണ്ണം
സവാള -2 എണ്ണം
പച്ചമുളക് -2 എണ്ണം
എണ്ണ -2 സ്പൂൺ
കടുക് -1 സ്പൂൺ
ചെറിയ ഉള്ളി - 4 സ്പൂൺ
മുളക് പൊടി -1 സ്പൂൺ
ഉപ്പ് -1 സ്പൂൺ
വെള്ളം - 2 ഗ്ലാസ്
കറിവേപ്പില - 2 തണ്ട്
മഞ്ഞൾ പൊടി - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചമാങ്ങ നീളത്തിൽ അരിഞ്ഞു മാറ്റിവയ്ക്കുക. അതിനുശേഷം മിക്സിയുടെ ജാറിലേയ്ക്ക് തേങ്ങ, മുളകുപൊടി, ആവശ്യത്തിന് പച്ചമുളക് എന്നിവ ചേർത്ത് നല്ലതുപോലെ ഒന്ന് അരച്ചെടുക്കുക. ശേഷം കുറച്ചു മഞ്ഞൾ പൊടി കൂടി ചേര്‍ക്കാം. ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ചേർത്ത് കൊടുക്കുക. ഒപ്പം സവാള, തക്കാളി, നീളത്തിലരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേർത്ത് കുറച്ചു വെള്ളമൊഴിച്ച് അതിലേക്ക് അരപ്പു കൂടി ചേർത്ത് നന്നായിട്ട് തിളയ്ക്കാൻ വെയ്ക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് പച്ചമാങ്ങ കൂടി ചേർത്ത് തിളപ്പിച്ച് വറ്റിച്ചെടുക്കുക. ഇനി ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കുക. ഇതൊന്ന് തിളച്ചു കുറുകി വരുമ്പോൾ അതിലേക്ക് എണ്ണയിൽ വറുത്തെടുത്തിട്ടുള്ള കടുകും ചെറിയ ഉള്ളിയും കറിവേപ്പിലയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഇതോടെ പച്ച മാങ്ങാക്കറി റെഡി.