ഇൻസ്റ്റ​ഗ്രാമിലൂടെ കരീന പങ്കുവച്ച ഒരു ചിത്രവും താരത്തിന്റെ ഭക്ഷണപ്രേമം വ്യക്തമാക്കുന്നതാണ്. ഓസ്ട്രിയൻ പേസ്ട്രിയായ 'ക്രോയ്സാൻ' കഴിക്കുന്ന ചിത്രമാണ് കരീന പങ്കുവച്ചത്. 

ഇന്നും നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് കരീന കപൂർ (kareena kapoor). നാല്‍പത്തിയൊന്നുകാരിയായ കരീന ഫിറ്റ്നസിന്‍റെ (fitness) കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ കരീന, ഇടയ്ക്കിടെ തന്‍റെ വര്‍ക്കൗട്ട് (workout) വീഡിയോകള്‍ (videos) ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നിരുന്നാലും ഭക്ഷണം (food) അന്നും ഇന്നും കരീനയുടെ 'വീക്നസ്' (weakness) ആണെന്നാണ് താരത്തിന്‍റെ പോസ്റ്റുകള്‍ (posts) സൂചിപ്പിക്കുന്നത്. 

ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാമിലൂടെ (instagram) കരീന പങ്കുവച്ച ഒരു ചിത്രവും താരത്തിന്റെ ഭക്ഷണപ്രേമം വ്യക്തമാക്കുന്നതാണ്. ഓസ്ട്രിയൻ പേസ്ട്രിയായ 'ക്രോയ്സാൻ' (croissant) കഴിക്കുന്ന ചിത്രമാണ് കരീന പങ്കുവച്ചത്. 

'പുതുവർഷത്തിലെ ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്ന ആദ്യത്തെ തിങ്കളാഴ്ചയാണ് ആവേണ്ടിയിരുന്നത്. പക്ഷേ മുന്നിൽ ക്രോയ്സാൻ ആണ്. അതുകൊണ്ട് അതുകഴിക്കാം. നിങ്ങളുടെ ഹൃദയം എന്താണോ ആ​ഗ്രഹിക്കുന്നത് അത് ചെയ്യൂ'- കരീന കുറിച്ചു. 

View post on Instagram

കരീനയുടെ സഹോദരിയും നടിയുമായ കരീഷ്മ കപൂറും ഇന്‍സ്റ്റഗ്രാമിലൂടെ ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവച്ചു. കരീനയും ചിത്രത്തിലുണ്ട്. ആരോ​ഗ്യകരമായ തിങ്കളാഴ്ചയുടെ തുടര്‍ച്ച എന്നാണ് ചിത്രത്തിന് കരീഷ്മ നല്‍കിയ ക്യാപ്ഷന്‍. സ്ട്രോബെറി സ്മൂത്തിയാണ് ഇരുവരും കഴിക്കുന്നത്. 

View post on Instagram

Also Read: ഇഡ്ഡലിയും ചട്നിയും അപ്പവും സ്റ്റ്യൂവും; പ്രാതൽ പങ്കുവച്ച് മലൈക അറോറ