ഭക്ഷണത്തോടുള്ള ഇഷ്ടവും താരം എപ്പോഴും പ്രകടിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ വിഭവങ്ങളോടുള്ള തന്റെ പ്രിയം സോഷ്യല്‍ മീഡിയയിലൂടെ മലൈക പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്.
ഫിറ്റ്നസില്‍ വളരെ അധികം ശ്രദ്ധിക്കുന്ന ബോളിവുഡ് നടിയാണ് മലൈക അറോറ (Malaika Arora). 48കാരിയായ മലൈക തന്‍റെ വര്‍ക്കൗട്ടും (workout) യോഗയും ഡയറ്റുമെല്ലാം (diet) കൃത്യമായി പാലിക്കുന്നുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ (Social media) സജ്ജീവമായ മലൈക തന്‍റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്.
ഭക്ഷണത്തോടുള്ള ഇഷ്ടവും താരം എപ്പോഴും പ്രകടിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ വിഭവങ്ങളോടുള്ള തന്റെ പ്രിയം സോഷ്യല്‍ മീഡിയയിലൂടെ മലൈക പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളിയായ അമ്മ ജോയ്സ് അറോറയുടെ വിഭവങ്ങളെക്കുറിച്ചും താരം പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ പുതുവർഷത്തിലെ പ്രാതലിനെക്കുറിച്ച് മലൈക പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് മലയാളികളുടെ ശ്രദ്ധ നേടുന്നത്. പുതുവർഷത്തിലെ ബ്രേക്ഫാസ്റ്റ് എന്ന ക്യാപ്ഷനോടെ ഇഡ്ഡലിയും സാമ്പാറും കഴിക്കുന്ന ചിത്രമാണ് മലൈക പങ്കുവച്ചത്. പുതുവർഷത്തിലേക്കുള്ള മികച്ച തുടക്കം എന്നുപറഞ്ഞാണ് മലൈക ചിത്രം പങ്കുവച്ചത്. അമ്മയുടെ ഭക്ഷണം എന്നും ക്യാപ്ഷനിൽ താരം കുറിച്ചിട്ടുണ്ട്.
അമ്മ ജോയ്സ് അറോറയും പ്രഭാതഭക്ഷണത്തിന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. പുതുവർഷാശംസ നേര്‍ന്നാണ് പ്രാതലിന്റെ ചിത്രം ജോയ്സ് പങ്കുവച്ചത്. ഇഡ്ഡലിയും ചട്നിയും വട്ടയപ്പവും ചിക്കൻ സ്റ്റ്യൂവും ഒക്കെയാണ് പ്രഭാത ഭക്ഷണത്തിലെ വിഭവങ്ങളെന്നും ക്യാപ്ഷനിൽ അവര്‍ കുറിച്ചു.
അടുത്തിടെ കപ്പപ്പുഴുക്കും ചമ്മന്തിയും കഴിക്കുന്ന ചിത്രവും മലൈക പോസ്റ്റ് ചെയ്തിരുന്നു. ശരിക്കും മലയാളി പെൺകുട്ടി തന്നെ എന്ന ക്യാപ്ഷനോടെയാണ് അന്ന് മലൈക ചിത്രം പങ്കുവച്ചത്.
Also Read: 'ശരിക്കും മലയാളി പെണ്‍കുട്ടി തന്നെ'; കേരളീയവിഭവം കഴിക്കുന്ന മലൈക അറോറ
