Asianet News MalayalamAsianet News Malayalam

കൊതിപ്പിക്കുന്ന 'വീഗന്‍ മീല്‍സ്'; ചിത്രം പങ്കുവച്ച് കരീന

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്താറുണ്ടെങ്കിലും ഭക്ഷണത്തോടുള്ള പ്രണയം തെല്ലും കുറയ്ക്കാന്‍ കരീന കൂട്ടാക്കാറില്ല. തന്റെ ഇഷ്ടഭക്ഷണങ്ങളെ കുറിച്ചും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സമാനമായി കഴിഞ്ഞ ദിവസം ഇന്‍സ്റ്റ സ്റ്റോറിയായി പങ്കുവച്ച ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

kareena kapoor shares picture of delicious vegan meals
Author
Trivandrum, First Published Jul 14, 2021, 11:10 PM IST

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വീട്ടുവീഴ്ച ചെയ്യാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ബോളിവുഡ് താരങ്ങള്‍. മിക്ക താരങ്ങളും ഫിറ്റ്‌നസുമായി ബന്ധപ്പെട്ട വിശേഷങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. 

ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തയല്ല ബോളിവുഡിന്റെ പ്രിയതാരം കരീന കപൂര്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഡയറ്റുമായും വര്‍ക്കൗട്ടുമായും ജീവിതത്തോടുള്ള 'പൊസിറ്റീവ്' കാഴ്ചപ്പാടുമായുമെല്ലാം ബന്ധപ്പെട്ടുള്ള പല വിവരങ്ങളും കരീന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്താറുണ്ടെങ്കിലും ഭക്ഷണത്തോടുള്ള പ്രണയം തെല്ലും കുറയ്ക്കാന്‍ കരീന കൂട്ടാക്കാറില്ല. തന്റെ ഇഷ്ടഭക്ഷണങ്ങളെ കുറിച്ചും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സമാനമായി കഴിഞ്ഞ ദിവസം ഇന്‍സ്റ്റ സ്റ്റോറിയായി പങ്കുവച്ച ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

kareena kapoor shares picture of delicious vegan meals

 

സ്വാദിഷ്ഠമായ വീഗന്‍ മീല്‍സിന്റെ ചിത്രമായിരുന്നു കരീന പങ്കുവച്ചത്. മത്തന്‍, വെള്ളക്കടല, റെഡ് പെപ്പര്‍ സ്റ്റ്യൂ, ബീറ്റ്‌റൂട്ട് കെബാബ്, ബേക്കഡ് മഷ്‌റൂം, സലാഡ്, വീഗന്‍ പര്‍മേസന്‍ (സമൂസ പോലുള്ള വിഭവം), മിന്റ് ചട്ണി തുടങ്ങി രുചികരമായ വീഗന്‍ വിഭവങ്ങളടങ്ങിയതായിരുന്നു 'മീല്‍സ്'. 

പ്രത്യേകമായി തയ്യാറാക്കിയ വീഗന്‍ ഡിസേര്‍ട്ടും ചിത്രത്തില്‍ കാണാം. നിരവധി ആരാധകരമാണ് ചിത്രത്തോട് പ്രതികരിച്ചിരിക്കുന്നത്. ശരീരം ശ്രദ്ധിച്ചുകൊണ്ട് തന്നെ ഭക്ഷണത്തോടുള്ള പ്രണയം ആസ്വദിക്കാമെന്നും അതിന് തെളിവാണ് കരീന പങ്കുവയ്ക്കാറുള്ള ഭക്ഷണ വിശേഷങ്ങളെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. 

Also Read:- ഇത് 'മസില്‍ഖാന്‍'; 70-ാം വയസിലും ഫിറ്റ്നസ് ഫ്രീക്കനായി കിലുക്കത്തിലെ ‘സമർഖാൻ’

Follow Us:
Download App:
  • android
  • ios