'പരീക്ഷിച്ചു നോക്കൂ.. യമ്മീ...'എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഇഡ്ഡലി പ്രിയരാണോ? ഇഡ്ഡലി എന്നത് ദക്ഷിണേന്ത്യയില്‍ പ്രഭാത ഭക്ഷണങ്ങളിലെ പ്രിയപ്പെട്ട വിഭവമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണം കൂടിയാണ് ഇഡ്ഡലി. എണ്ണയുടെ ഉപയോഗം കുറവായതിനാലും ആവിയിൽ വേവിച്ച് കഴിക്കുന്നതിനാലും ഇഡ്ഡലി കലോറി വളരെ കുറഞ്ഞ ഭക്ഷണമാണ്.
ഇപ്പോഴിതാ ചിരട്ടയിൽ ഇഡ്ഡലി തയ്യാറാക്കുന്ന ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നടി കരിഷ്മ തന്ന ആണ് ചിരട്ടയിൽ ഇഡ്ഡലി തയ്യാറാക്കുന്നതിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'പരീക്ഷിച്ചു നോക്കൂ.. യമ്മീ...'എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. നല്ല വൃത്തിയുള്ള ഒരു തേങ്ങാ ചിരട്ടയിൽ എണ്ണ പുരട്ടി അതിൽ പകുതി വരെ മാവ് ഒഴിച്ച് ആവിയിൽ വേവിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പാകമായതിന് ശേഷം അതിൽ നെയ്യ് ഒഴിച്ച് പൊടി ചട്ണി വിതറുകയും ചെയ്യുന്നുണ്ട്.
നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. ഇത്തരത്തിൽ ചിരട്ടയിൽ ഇഡ്ഡലി തയ്യാറാക്കുന്നതു കൊണ്ട് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ടെന്നും ആളുകള്‍ കമന്‍റ് ചെയ്തു.
Also read: ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍
