കടകളിൽ നിന്നും വാങ്ങുന്ന പോലെ തന്നെ വീട്ടിലും കായ വറുത്തത് തയാറാക്കാം. ഇന്ന് നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കടകളിൽ നിന്നും വാങ്ങുന്ന പോലെ തന്നെ വീട്ടിലും കായ വറുത്തത് തയാറാക്കാം.

വേണ്ട ചേരുവകൾ

നേന്ത്രക്കായ - രണ്ട് കിലോ വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

വെള്ളം - അര കപ്പ്

ഉപ്പ് - ഒരു ടീസ്പൂൺ

മഞ്ഞൾപൊടി - അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

നേന്ത്രക്കായ തൊലി കളഞ്ഞ് മഞ്ഞൾ വെള്ളത്തിലിട്ട് കഴുകിയെടുത്ത് വൃത്തിയുള്ള ഒരു തുണികൊണ്ട് വെള്ളം തുടച്ചെടുക്കുക. ഇനി ഇത് കനം കുറച്ച് ഒരേ വലിപ്പത്തിൽ വട്ടത്തിൽ അരിഞ്ഞെടുക്കുക. മറ്റൊരു പാത്രത്തിൽ വെള്ളത്തിൽ ഉപ്പും മഞ്ഞൾ പൊടിയും കലക്കി വയ്ക്കാം. ഇനി ചൂടായ വെളിച്ചെണ്ണയിലേയ്ക്ക് അരിഞ്ഞു വെച്ച കായ കുറച്ച് ഇട്ട് ഒരു മിനിറ്റ് നേരം വറുത്തശേഷം അതിലേക്ക് വെള്ളത്തിൽ ഉപ്പും മഞ്ഞൾപൊടിയും കലക്കിയത് ഒന്ന് മുതൽ ഒന്നര ടീസ്പൂൺ വരെ ഒഴിച്ച് വീണ്ടും നല്ലതുപോലെ വറുത്ത് കോരിയെടുക്കാം. ഇതോടെ കിടിലന്‍ കായ വറുത്തത് റെഡി.

YouTube video player