കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ
ദഹനം, പ്രതിരോധശേഷി, മെറ്റബോളിസം, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് കുടൽ പ്രധാന പങ്കുവഹിക്കുന്നു. കുടലിന്റെ ആരോഗ്യം തകരാറിൽ ആകുമ്പോൾ വയർ വീർക്കൽ, മലബന്ധം, ക്ഷീണം, പ്രതിരോധശേഷിക്കുറവ് എന്നിവ ഉണ്ടാകും.
15

Image Credit : Getty
വെള്ളം കുടിക്കാം
നല്ല ദഹനം ലഭിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. എപ്പോഴും ഹൈഡ്രേറ്റായിരിക്കാൻ ശ്രദ്ധിക്കണം.
25
Image Credit : Getty
പ്രീബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കാം
പ്രീബയോട്ടിക് ഭക്ഷണങ്ങൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. വെളുത്തുള്ളി, സവാള, പഴം, തവിട് കളയാത്ത ധാന്യങ്ങൾ എന്നിവ ദിവസവും കഴിക്കാം.
35
Image Credit : our own
പ്രോബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കാം
പ്രോബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കുന്നതും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. തൈര്, ഉപ്പിലിട്ട പച്ചക്കറികൾ എന്നിവ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.
45
Image Credit : Getty
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാം. ചിയ സീഡ്, ബെറീസ്, തവിട് കളയാത്ത ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തൂ.
55
Image Credit : Getty
ശ്രദ്ധിക്കുക
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Latest Videos

