Asianet News MalayalamAsianet News Malayalam

ശിശു പോഷകാഹാരം ഉറപ്പാക്കുന്നതില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ 5 ഇരട്ടി മുന്നില്‍

രാജ്യത്ത് ഈ പ്രായപരിധിയിലുള്ള കുട്ടികളില്‍ 6.4 ശതമാനം പേര്‍ക്ക് മാത്രമാണ് മതിയായ പോഷകാഹാരം ലഭിക്കുന്നതെന്ന് സര്‍വേ വ്യക്തമാക്കുമ്പോള്‍ കേരളത്തില്‍ ഇത് 32.6 ശതമാനമാണ്. 

Kerala has the happiest children in case of nutrition food in india
Author
Kerala, First Published Oct 11, 2019, 8:12 AM IST

തിരുവനന്തപുരം:  ശിശു പോഷകാഹാരം ഉറപ്പാക്കുന്നതില്‍ കേരളം മുന്നില്‍. ദേശീയ സമഗ്ര പോഷകാഹാര സര്‍വേയിലാണ് കേരളം ഒന്നാമതെത്തിയത്. രണ്ടുവയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്ന് സര്‍വ്വെയില്‍ കണ്ടെത്തി.കേരളത്തിന് മുന്നില്‍ സിക്കിം ആണ് ലിസ്റ്റില്‍ ഒന്നാമത് 35.9 ശതമാനം ആണ് ഇവിടുത്തെ ശരാശരി

രാജ്യത്ത് ഈ പ്രായപരിധിയിലുള്ള കുട്ടികളില്‍ 6.4 ശതമാനം പേര്‍ക്ക് മാത്രമാണ് മതിയായ പോഷകാഹാരം ലഭിക്കുന്നതെന്ന് സര്‍വേ വ്യക്തമാക്കുമ്പോള്‍ കേരളത്തില്‍ ഇത് 32.6 ശതമാനമാണ്. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ വിളര്‍ച്ച (അനീമിയ) ആരോഗ്യപ്രശ്‌നമാണെന്ന് സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. 

സ്‌കൂളില്‍ പോയിത്തുടങ്ങിയ കുട്ടികള്‍ക്കിടയില്‍ വിളര്‍ച്ച ഏറ്റവും കുറവ് കേരളത്തിലാണ്. കൗമാരക്കാരില്‍ ഏറ്റവും കുറവ് വിളര്‍ച്ച കാണപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. യൂണിസെഫിന്‍റെ മേല്‍നോട്ടത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ശിശുക്ഷേമത്തിലും സംരക്ഷണത്തിലും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണ് ഈ നേട്ടം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ  ആരോഗ്യ മേഖലകളിലെ ദേശീയ സര്‍വ്വെ റിപ്പോര്‍ട്ടിലും കേരളം ദേശീയ തലത്തില്‍ നമ്പര്‍ വണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios