- Home
- Life
- Food
- എത്ര ശ്രമിച്ചിട്ടും ചായയ്ക്ക് രുചിയില്ലേ? നല്ല ഒന്നാന്തരം ചായ ഉണ്ടാക്കാനുള്ള ചില ടിപ്സ് ഇതാ
എത്ര ശ്രമിച്ചിട്ടും ചായയ്ക്ക് രുചിയില്ലേ? നല്ല ഒന്നാന്തരം ചായ ഉണ്ടാക്കാനുള്ള ചില ടിപ്സ് ഇതാ
ചായ നമ്മുടെയെല്ലാം ജീവിതത്തിൻ്റെ ഭാഗമാണ്. എന്നാൽ മിക്ക വീടുകളിലും ഇപ്പോഴും തെറ്റായ രീതിയിലാണ് ചായ ഉണ്ടാക്കുന്നത്. നല്ല ഒന്നാന്തരം ചായ ഉണ്ടാക്കാനുള്ള ചില പൊടിക്കൈകൾ അറിയാം.
16

Image Credit : Asianet News
അളവുകൾ പ്രധാനം
രാവിലെയോ, ഓഫീസിലെ ഇടവേളയിലോ, വൈകുന്നേരത്തെ ക്ഷീണമകറ്റാനോ ഒരു കപ്പ് ചായ മതി. നല്ല ചായ കിട്ടിയാൽ ആ ദിവസം തന്നെ ഉഷാറാകുമെന്ന് പലരും പറയാറുണ്ട്. എന്നാൽ ചായ ഉണ്ടാക്കാൻ എളുപ്പമാണെന്ന് തോന്നുമെങ്കിലും, അളവുകൾ ശരിയായില്ലെങ്കിൽ രുചി പാളിപ്പോകും.
Add Asianetnews as a Preferred Source

26
Image Credit : Getty
ആദ്യത്തെ തെറ്റ്
1. വെള്ളം അളവ് തെറ്റരുത്: ചായ ഉണ്ടാക്കുമ്പോൾ സംഭവിക്കുന്ന ആദ്യത്തെ തെറ്റ് വെള്ളത്തിൻ്റെ അളവിലാണ്. എത്ര കപ്പ് ചായയാണോ വേണ്ടത്, അത്രയും കപ്പ് വെള്ളമെടുക്കുക. ഉദാഹരണത്തിന്, രണ്ട് കപ്പ് ചായക്ക് രണ്ട് കപ്പ് വെള്ളം. വെള്ളം കുറഞ്ഞത് 4 മിനിറ്റെങ്കിലും നന്നായി തിളപ്പിക്കണം. ഇത് വെള്ളത്തിൻ്റെ പച്ചച്ചുവ മാറാനും രുചി കൂടാനും സഹായിക്കും.
36
Image Credit : Getty
ഇഞ്ചി ചായ/മസാല ചായ
നിങ്ങൾക്ക് ഇഞ്ചി ചായയോ മസാല ചായയോ ആണ് ഇഷ്ടമെങ്കിൽ, വെള്ളം തിളയ്ക്കുമ്പോൾ തന്നെ അവ ചേർക്കുക. തണുത്ത വെള്ളത്തിൽ ഇഞ്ചി ചേർക്കരുത്. തിളയ്ക്കുന്ന വെള്ളത്തിൽ ഇഞ്ചിയും മസാലകളും ചേർത്താൽ അതിൻ്റെ ഫ്ലേവർ നന്നായി ചായയിൽ പിടിക്കും.
46
Image Credit : Getty
തേയിലപ്പൊടിയും പഞ്ചസാരയും എപ്പോൾ ഇടണം?
വെള്ളം നന്നായി തിളച്ച ശേഷം തേയിലപ്പൊടി ഇടുക. തേയിലയിട്ട ഉടൻ പാൽ ചേർക്കുന്നത് തെറ്റാണ്. കുറഞ്ഞത് 5 മിനിറ്റെങ്കിലും തേയില വെള്ളത്തിൽ കിടന്ന് തിളയ്ക്കണം. എങ്കിലേ ചായക്ക് നല്ല നിറവും രുചിയും കിട്ടൂ. തേയില തിളച്ചതിന് ശേഷം മാത്രം പഞ്ചസാര ചേർക്കുക. പാൽ ചേർത്ത ശേഷം പഞ്ചസാരയിട്ടാൽ ചായയുടെ രുചി കുറയുകയും വെള്ളം പോലെയാവുകയും ചെയ്യും.
56
Image Credit : Getty
പാൽ ചേര്‍ക്കേണ്ട സമയം
വെള്ളം തിളച്ച് പകുതിയാകുമ്പോൾ ഒരു കപ്പ് പാൽ ചേർക്കുക. പാൽ തണുത്തതായിരിക്കരുത് എന്നത് ശ്രദ്ധിക്കുക. തണുത്ത പാൽ ഒഴിക്കുമ്പോൾ ചായയുടെ ചൂട് പെട്ടെന്ന് കുറയുകയും അത് രുചിയെ ബാധിക്കുകയും ചെയ്യും. പാൽ ചേർത്ത ശേഷം തീ കുറച്ച് വെച്ച് ചായ നന്നായി തിളപ്പിക്കുക.
66
Image Credit : Asianet News
ചായ പാകമായോ എന്ന് എങ്ങനെ അറിയാം?
ചായ പാകമായോ എന്നറിയാനുള്ള ഏറ്റവും നല്ല അടയാളം അതിൽ വരുന്ന കുമിളകളാണ്. ചായയിൽ വലിയ കുമിളകൾ വരാൻ തുടങ്ങുകയും നിറം നല്ല കടുപ്പമാവുകയും ചെയ്താൽ, നിങ്ങളുടെ പെർഫെക്ട് ചായ തയ്യാറായി എന്ന് മനസിലാക്കാം.
Latest Videos

