നാടൻ രുചിയിൽ നേന്ത്രപ്പഴം കൊണ്ട് രുചികരമായ അട തയ്യാറാക്കിയാലോ? ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വീട്ടിൽ നേന്ത്രപ്പഴം ഇരിപ്പുണ്ടോ? എങ്കിൽ സ്പെഷ്യലൊരു അട തന്നെ തയ്യാറാക്കാം. നാടൻ രുചിയിൽ നേന്ത്രപ്പഴം കൊണ്ട് രുചികരമായ അട തയ്യാറാക്കിയാലോ?. 

വേണ്ട ചേരുവകൾ 

  • നേന്ത്രപ്പഴം 2 മുഴുവനായി പഴുത്തത്
  • ഗോതമ്പ് മാവ് 1 കപ്പ്
  • തേങ്ങ ചിരകിയത് 1 മുതൽ 1.5 കപ്പ് വരെ
  • ജീരകപ്പൊടി 1/2 ടീസ്പൂൺ
  • പഞ്ചസാര 2 മുതൽ 3 ടീസ്പൂൺ അല്ലെങ്കിൽ ആവശ്യാനുസരണം
  • എണ്ണയോ നെയ്യോ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം നേന്ത്രപ്പഴം നല്ലപോലെ പഴുത്തത് നോക്കി എടുക്കുക. നന്നായിട്ട് ഒന്ന് അരച്ചെടുക്കുക. അതിനെ ഗോതമ്പുമാവിലേക്ക് ചേർത്ത് തേങ്ങയും ജീരകപ്പൊടിയും പഞ്ചസാരയും ചേർത്ത് കൊടുത്ത് കുറച്ച് നെയ്യും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് നന്നായിട്ട് ഇതൊന്നു അട പോലെ ദോശ പാനിലേക്ക് വച്ച് കൊടുത്തു പരത്തി എടുത്തതിനുശേഷം കുറച്ച് നെയ്യും എണ്ണയോ ഒഴിച്ച് രണ്ടു സൈഡും മൊരിയിച്ച് എടുക്കാവുന്നതാണ്. 

BANANA ROTI/PAZHAM ADA (പഴം അട) || KERALA'S HEALTHY BANANA SNACK IN 10 MINS || LOCKDOWN RECIPES

റവ കൊണ്ട് കിടിലൻ ഉണ്ണിയപ്പം ; റെസിപ്പി