കൊതിപ്പിക്കുന്ന രുചിയിൽ കിഴി സുഖിയൻ വീട്ടിൽ തന്നെ തയ്യാറാക്കാം. രമണി ഉണ്ണികൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്... 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ചായക്കടയിലെ ചില്ലുകൂട്ടിലിരുന്ന് കൊതിപ്പിക്കുന്ന നൊസ്റ്റാൾജിക് പലഹാരമാണ് സുഖിയൻ. ചെറുപയറും ശർ‌ക്കരയും ചേർ‌ത്തുണ്ടാക്കുന്ന ഈ പലഹാരത്തിന് ആരാധകർ ഏറെയാണ്. അൽപം വ്യത്യസ്തമായി സുഖിയൻ.

വേണ്ട ചേരുവകൾ...

ചെറുപയർ 1 കപ്പ്
ശർക്കര പൊടിച്ചത് 1 കപ്പ്
ചിരകിയ തേങ്ങ 1 കപ്പ്
നെയ്യ് 3 സ്പൂൺ
ഏലയ്ക്ക പൊടിച്ചത് 1 സ്പൂൺ
എണ്ണ വറക്കുവാൻ
ഗോതമ്പ് മാവ് 2 കപ്പ്
ഉപ്പ് അര സ്പൂൺ
വെള്ളം മാവ് കുഴക്കുവാൻ
എണ്ണ 1 സ്പൂൺ (ഗോതമ്പ് മാവ് കുഴക്കാൻ)
വാഴനാര് നൂലുപോലെ
മുറിച്ചത് 10, 12 എണ്ണം 

തയ്യാറാക്കുന്ന വിധം...

ആദ്യം എട്ടു മണിക്കൂർ കുതിർത്ത ചെറുപയർ വെള്ളം ഒഴിച്ച് വേവിച്ചു മാറ്റി വയ്ക്കുക. ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിക്കുക. അതിലേക്കു ചിരവിയ തേങ്ങചേർത്ത് സുഗന്ധം വരുന്നവരെ വഴറ്റുക. ചെറുപയറും ചേർത്ത് നല്ലോണം വഴറ്റിയ കൂട്ടിലേക്ക് ശർക്കര പൊടിച്ചതും ചേർക്കുക. ശേഷം നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശർക്കരയും ചെറുപയറും തേങ്ങയും നെയ്യും ചേർന്ന് കുഴഞ്ഞ രൂപത്തിൽ ആവുമ്പോൾ ഒരു പാത്രത്തിലേക്കു മാറ്റുക . ഗോതമ്പ് മാവ് ഉപ്പും വെള്ളവും ഒരു tsp എണ്ണയും ചേർത്ത് കുഴച്ച് അര മണിക്കൂർ വയ്ക്കുക. മാവ് ചെറിയ ഉരുളകൾ ആക്കി പരത്തി മാറ്റിവയ്ക്കുക. തയ്യാറാക്കിയ സുഖിയൻ കൂട്ട് ചെറിയ നാരങ്ങയുടെ വലിപ്പത്തിൽ ഉരുളകൾ ആക്കി വെക്കുക. പൂരിയുടെ വലിപ്പത്തിൽ പരത്തി വച്ചിരിക്കുന്നതിലേക്കു ഓരോ ഉരുളകൾ വച്ചു മടക്കി ഒരു കിഴിയുടെ രൂപത്തിൽ വാഴ നാര് കൊണ്ട് കെട്ടുക. എല്ലാ ഉരുളകളും കിഴി ആക്കി മാറ്റി വയ്ക്കുക. ശേഷം പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കി കിഴികൾ ഓരോന്നായി ഇട്ട് നല്ലപോലെ ബ്രൗൺ നിറം ആവുമ്പോൾ കോരി എടുക്കുക. സ്വദിഷ്ടമായ കിഴി സുഖിയൻ തയ്യാർ....

രുചികരമായ നെയ് മീൻ ബിരിയാണി ; ഈസി റെസിപ്പി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews