ഇപ്പോള്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ തരംഗമാകുന്ന ഒന്നിനെ കുറിച്ചാണ് പറയുന്നത്. 'ലിറ്റില്‍ മൂണ്‍സ്' എന്നാണിതിന്റെ പേര്. സംഗതി ഒരു ഡിസേര്‍ട്ടാണ്. വട്ടത്തില്‍ ചെറിയ ബോളുകളുടെ രൂപത്തില്‍, ആകര്‍ഷകമായ നിറങ്ങളിലുള്ള ഐസ്‌ക്രീമാണ് 'ലിറ്റില്‍ മൂണ്‍സ്'

ഭക്ഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളോ വാര്‍ത്തകളോ ചിത്രങ്ങളോ വീഡിയോകളോ എല്ലാം വളരെ എളുപ്പത്തിലാണ് 'ട്രെന്‍ഡിംഗ്' ആയി മാറാറ്. ഭക്ഷണത്തോട് ഏതൊരു മനുഷ്യനുമുള്ള സ്വാഭാവികമായ ആകര്‍ഷണം തന്നെ ഇതിന് കാരണം. 

എന്നാല്‍ ഇതിനെക്കാള്‍ ഒരു പടി കൂടി കടന്നാണ് ഭക്ഷണപ്രേമികളുടെ നില്‍പ്. പുതിയ ഭക്ഷണങ്ങളെ കുറിച്ച് അറിയാനും മനസിലാക്കാനും ലഭിക്കുന്ന ഒരു സാഹചര്യവും അവര്‍ വെറുതെ വിടുകയില്ല. കഴിയുമെങ്കില്‍ എങ്ങനെയും തേടിപ്പിടിച്ച് രുചിച്ചറിയാനും ശ്രമിക്കും. 

അത്തരത്തില്‍ ഇപ്പോള്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ തരംഗമാകുന്ന ഒന്നിനെ കുറിച്ചാണ് പറയുന്നത്. 'ലിറ്റില്‍ മൂണ്‍സ്' എന്നാണിതിന്റെ പേര്. സംഗതി ഒരു ഡിസേര്‍ട്ടാണ്. വട്ടത്തില്‍ ചെറിയ ബോളുകളുടെ രൂപത്തില്‍, ആകര്‍ഷകമായ നിറങ്ങളിലുള്ള ഐസ്‌ക്രീമാണ് 'ലിറ്റില്‍ മൂണ്‍സ്'. 

View post on Instagram

ജപ്പാനിലെ വളരെ പരമ്പരാഗതമായ ഡിസേര്‍ട്ടാണിത്. എന്നാല്‍ ലോകത്തിന്റെ പലയിടങ്ങളിലേക്കും ഇതെത്തുന്നത് അടുത്ത കാലത്താണെന്ന് മാത്രം. ഐസ്‌ക്രീം മാത്രമല്ല, 'മോച്ചി' എന്നറിയപ്പെടുന്ന ആവിയില്‍ വേവിക്കുന്ന 'റൈസ് കേക്ക്' കൂടി ചേര്‍ത്താണ് 'ലിറ്റില്‍ മൂണ്‍സ്' തയ്യാറാക്കുന്നത്. 

View post on Instagram

അരിയും ഷുഗറും കോണ്‍സ്റ്റാര്‍ച്ചും ആണ് 'മോച്ചി'യുടെ ചേരുവകള്‍. പിന്നീട് ഐസ്‌ക്രീം കൂടി ചേര്‍ത്ത് 'കളര്‍ഫുള്‍' ആക്കിയ ശേഷം 'ലിറ്റില്‍ മൂണ്‍സ്' ആക്കും. മധുരം തന്നെയാണ് പ്രധാന രുചി. അതുപോലെ വായിലിട്ടാല്‍ അലിഞ്ഞുപോകുന്നതല്ല, ഇതിന്റെ സ്വഭാവം. അല്‍പം ചവച്ച് കഴിക്കാവുന്ന പരുവമാണ്. 'ഗ്ലൂട്ടന്‍' എന്ന ഘടകമോ കൃത്രിമമായ ഫ്‌ളേവറുകളോ ഇല്ലാത്തതിനാല്‍ തന്നെ ഇത് ആരോഗ്യകരമായ ഡിസേര്‍ട്ടായും കരുതപ്പെടുന്നുണ്ട്. 

യൂറോപ്പിലാണേ്രത ഇപ്പോള്‍ 'ലിറ്റില്‍ മൂണ്‍സ്' വലിയ തരംഗമായിരിക്കുന്നത്. ധാരാളം ഭക്ഷണപ്രേമികള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇതെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലുള്ളവര്‍ തങ്ങള്‍ക്കും ഇത് രുചിക്കാന്‍ ആഗ്രഹമുണ്ടെന്ന തരത്തില്‍ കുറിപ്പുകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നുമുണ്ട്. എന്നാല്‍ യൂറോപ്പിലെ പോലെ 'ലിറ്റില്‍ മൂണ്‍സ്' വ്യാപകമായി പ്രചാരത്തിലിരിക്കുന്നൊരു സാഹചര്യം മറ്റ് പലയിടങ്ങളിലുമില്ല എന്നതാണ് സത്യം.

Also Read:- 73 ലക്ഷം രൂപയുടെ ഐസ്‌ക്രീം; വൈറലായി യൂട്യൂബ് വീഡിയോ...