വെണ്ടയ്ക്ക മെഴുക്കുപുരട്ടി വഴുവഴുപ്പ് ഇല്ലാതെ തയ്യാറാക്കാം; റെസിപ്പി

വഴുവഴുപ്പ് ഇല്ലാതെ വെണ്ടയ്ക്ക മെഴുക്കുപുരട്ടി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.

ladies finger Mezhukkupuratti variety recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. 

ladies finger Mezhukkupuratti variety recipe


നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക മെഴുക്കുപുരട്ടി പലരുടെയും ഇഷ്ട വിഭവമാണ്. വഴുവഴുപ്പ് ഇല്ലാതെ വെണ്ടയ്ക്ക മെഴുക്കുപുരട്ടി എങ്ങനെ  തയ്യാറാക്കാമെന്ന് നോക്കിയാലോ? 

വേണ്ട ചേരുവകള്‍

വെണ്ടയ്ക്ക -200 ഗ്രാം
സവാള -1 എണ്ണം 
നാരങ്ങ -1 എണ്ണം 
ഉപ്പ് -ആവശ്യത്തിന് 
മഞ്ഞൾ പൊടി -1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ- ആവശ്യത്തിന് 
പച്ചമുളക് - 3 എണ്ണം 
കറിവേപ്പില- ആവശ്യത്തിന്  
മുളക് പൊടി -1 ടീസ്പൂണ്‍
മല്ലി പൊടി -1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

വെണ്ടയ്ക്ക നന്നായി കഴുകി വൃത്തിയാക്കി വെള്ളമയം ഇല്ലാതെ തുടച്ചിട്ടു ചെറുതായി അരിഞ്ഞു വെക്കുക.  ഇനി ഇതിലേക്ക് കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും പിന്നെ ഒരു നാരങ്ങാ നീരും ചേർത്തു ഇളക്കി ഒരു അഞ്ച് മിനിറ്റ് മാറ്റി വയ്ക്കുക. ഇനി ഒരു സവാള ചെറുതായി അരിഞ്ഞു മാറ്റി വെക്കണം.  ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് സവാള, കറിവേപ്പില എന്നിവ ചേർത്തു ഇളക്കുക.  അത് ഒന്നു വാടി വരുമ്പോൾ വെണ്ടയ്ക്ക കൂടി ചേർത്തു ഒന്ന് ഇളക്കി ഒരു മൂന്ന് മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. ഇനി അടപ്പു തുറക്കുമ്പോൾ വെണ്ടയ്ക്ക വെന്തു പാകമായിട്ടുണ്ടാക്കും.  ഇനി ഇതിലേക്ക് കുറച്ചു മുളക് പൊടിയും മല്ലി പൊടിയും ചേർത്ത് ഒന്നു ഇളക്കി തീ കുറച്ചു കൂട്ടി ഇളക്കി എടുക്കുക. ഇങ്ങനെ ചെയ്ത് എടുക്കുമ്പോൾ വെണ്ടയ്ക്ക ഒട്ടാതെ രുചിയുള്ള ഒരു മുഴുക്കുപുരട്ടിയായി റെഡിയാകും. 

youtubevideo

Also read: ഗോതമ്പ് കൊണ്ട് കിടിലന്‍ ലഡ്ഡു 10 മിനിറ്റില്‍ തയ്യാറാക്കാം; റെസിപ്പി

Latest Videos
Follow Us:
Download App:
  • android
  • ios