ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നുവോ? ഒഴിവാക്കാനിതാ നാരങ്ങാവെള്ളം !
അമിത വണ്ണമാണ് എല്ലാരുടെയും പ്രശ്നം. അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ശരീരഭാരം കുറയ്ക്കാൻ ദൃഢനിശ്ചയവും ക്ഷമയും വേണം.
അമിത വണ്ണമാണ് എല്ലാരുടെയും പ്രശ്നം. അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ശരീരഭാരം കുറയ്ക്കാൻ ദൃഢനിശ്ചയവും ക്ഷമയും വേണം. വണ്ണം കുറയ്ക്കാനായി ഭക്ഷണം തന്നെ ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ ഭക്ഷണം ഒഴിവാക്കുന്ന കൊണ്ട് ഗുണം ഒന്നുമില്ല.
അമിതഭാരം കുറയ്ക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം രാവിലെയാണ്. തിളപ്പിച്ചാറിയ വെള്ളത്തിൽ ഏതാനും തുള്ളി നാരങ്ങ നീര് കലർത്തി കുടിക്കാം. ഇത് ശരീരത്തിലെ കൊഴുപ്പിനെ അകറ്റി തടി കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിന്റെ പോഷണ പ്രവർത്തനം നന്നായി ഉയരുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. ശരീരത്തിൽ നിന്ന് കൂടുതൽ കലോറി എരിഞ്ഞുപോയാൽ മാത്രമേ അമിതഭാരം കുറയുകയുള്ളൂ.
രാവിലെ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ ആന്‍റി ഓക്സിഡന്റ് പ്രവർത്തനങ്ങൾക്ക് ശക്തി പകരാനും സഹായിക്കും. നാരങ്ങ വിറ്റാമിൻ സി യാൽ സമ്പന്നമാണ്. ഇത് രോഗപ്രതിരോധ ശേഷി, ഡി.എൻ.എയെ നാശത്തിൽ നിന്ന് സംരക്ഷിക്കൽ എന്നിവക്ക് ഫലപ്രദമാണ്. നിങ്ങളിലെ പ്രായമാകൽ പ്രക്രിയയെ ഇത് മന്ദഗതിയിലാക്കും. ക്യാൻസർ, ഹദ്രോഗസാധ്യതകൾ എന്നിവയിൽ നിന്ന് പ്രതിരോധമൊരുക്കാനും രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.