Asianet News MalayalamAsianet News Malayalam

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങൾ...

വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് കുറയ്ക്കാന്‍ ഏറെ പ്രയാസം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. 

Lose Weight And Belly Fat Quickly With These  Drinks
Author
First Published Jan 10, 2023, 10:17 PM IST

ഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് കുറയ്ക്കാന്‍ ഏറെ പ്രയാസം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. 

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം...

ഇഞ്ചി- നാരങ്ങാ വെള്ളം...

നമ്മുടെ അടുക്കളയില്‍ എപ്പോഴുമുള്ള ഒന്നാണ് ഇഞ്ചി. ഇന്ത്യക്കാരുടെ ഒട്ടുമിക്ക കറികളിലും ഇതിനു സ്ഥാനവുമുണ്ട്. വണ്ണം കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. വണ്ണം കുറയ്ക്കാനായി നാരങ്ങാ നീരിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് നല്ലതാണ്. നാരങ്ങാ നീര് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ,  പ്രതിരോധശേഷി വർധിപ്പിക്കുന്ന അവശ്യ പോഷകമായ വിറ്റാമിൻ സിയും നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.  ഇഞ്ചി ചായയിലേക്കോ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തിലേക്കോ രണ്ട് ടീസ്പൂൺ നാരങ്ങാ നീര് ചേർക്കുന്നത് കലോറി ഉപഭോഗം കുറച്ചുകൊണ്ട് തന്നെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തും. 

ഗ്രീന്‍ ടീ- നാരങ്ങാ നീര്...

ഗ്രീന്‍ ടീ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നവ ആണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍  ഗ്രീന്‍ ടീയില്‍ നാരങ്ങാ നീര് കൂടി സമം ചേര്‍ത്തു കുടിച്ചാല്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

ജീരക വെള്ളം...

ജീരക വെള്ളമാണ് അടുത്തതായി ഇക്കൂട്ടത്തില്‍ വരുന്നത്. രാത്രിയില്‍ ജീരകം ഇട്ടുവച്ച വെള്ളം രാവിലെ കുടിക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

ഉലുവ വെള്ളം...

ഉലുവ വെള്ളം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. പ്രമേഹത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. 

Also Read: തണുപ്പുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം നട്സ്; അറിയാം ഗുണങ്ങള്‍...

Follow Us:
Download App:
  • android
  • ios