Asianet News MalayalamAsianet News Malayalam

ശരീരത്തില്‍ സോഡിയം കൂടുതലും പൊട്ടാസ്യം കുറവുമാണെങ്കില്‍ എന്ത് സംഭവിക്കും?

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന പോഷകമാണ് പൊട്ടാസ്യം. അത് കൊണ്ട് തന്നെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റില്‍ ഉൾപ്പെടുത്തുക. കൂടാതെ ഇത് നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യും.

Low sodium, high potassium diet can bring down BP
Author
First Published Jan 26, 2024, 3:44 PM IST

സോഡിയവും പൊട്ടാസ്യവും ശരീരത്തിന്‍റെ ആരോഗ്യത്തിന് പ്രധാന പങ്കുവഹിക്കുന്ന ധാതുക്കളാണ്. ശരീരത്തില്‍ സോഡിയം കൂടുതലും പൊട്ടാസ്യം കുറവുമാണെങ്കില്‍, അത് രക്തസമ്മര്‍ദ്ദം ഉയരാനും അതുവഴി ഹൃദയാരോഗ്യം മോശമാകാനും കാരണമാകും. സോഡിയം കൂടുതലും പൊട്ടാസ്യം കുറവുമുള്ള ഡയറ്റ് പിന്തുടരുന്നവരില്‍ സ്ട്രോക്കിന്‍റെ സാധ്യതയും കൂടുതലാണെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍റെ ഒരു പഠനം പറയുന്നത്. 

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന പോഷകമാണ് പൊട്ടാസ്യം. അത് കൊണ്ട് തന്നെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റില്‍ ഉൾപ്പെടുത്തുക. കൂടാതെ ഇത് നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യും. അതിനാല്‍ ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. അതേസമയം സോഡിയത്തിന്‍റെ അളവ് കൂടാതെ നോക്കുകയും വേണം. ഇതിനായി സാധാരണ ഉപ്പിന് (സോഡിയം ക്ലോറൈഡ്)  പകരം  പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ ഉപ്പ് ഉപയോഗിക്കാം. ഇത്തരത്തില്‍ സോഡിയം കുറവും പൊട്ടാസ്യം ധാരാളം അടങ്ങിയതുമായ ഡയറ്റ് പിന്തുടരുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

പൊട്ടാസ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

1. വാഴപ്പഴം: വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അവ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

2. ഓറഞ്ച്: ഒരു ഇടത്തരം ഓറഞ്ചില്‍ 250  മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

3. അവക്കാഡോ: ഒരു പകുതി അവക്കാഡോയില്‍ ഏകദേശം 485- 500 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉയര്‍‌ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്ക് അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. ചീര: ഒരു കപ്പ് വേവിച്ച ചീരയില്‍ 800 മുതല്‍ 840 മില്ലിഗ്രാം പൊട്ടാസ്യം വരെ അടങ്ങിയിട്ടുണ്ട്.  അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

5. തക്കാളി: ഒരു ഇടത്തരം തക്കാളിയില്‍ 290-300  മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

6. സാല്‍മണ്‍‌ ഫിഷ്:  85- 90 ഗ്രാം സാല്‍മണ്‍ ഫിഷില്‍ ഏകദേശം 300- 350 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഇളയരാജയുടെ മകള്‍ മരിച്ചത് ഈ ക്യാന്‍സര്‍ മൂലം; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍...

youtubevideo

 

Follow Us:
Download App:
  • android
  • ios