ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ശ്രദ്ധ കൊടുക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.

Add Asianetnews as a Preferred SourcegooglePreferred

1. ഉലുവ

നാരുകള്‍ ധാരാളം അടങ്ങിയ ഉലുവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും.

2. ബെറി പഴങ്ങള്‍

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഇവയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

3. ഓട്സ്

ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

4. നട്സ്

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളും ഫൈബറും അടങ്ങിയ ബദാം, നിലക്കടല തുടങ്ങിയ നട്സുകള്‍ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

5. പാവയ്ക്ക

പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

6. മഞ്ഞള്‍

മഞ്ഞളിലെ കുര്‍ക്കുമിനും ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

7. നെല്ലിക്ക

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കയും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

8. മുരിങ്ങയില

മുരിങ്ങയില കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.