ഫുഡ് വീഡിയോകളില്‍ തന്നെ ഒരുപാട് വൈവിധ്യങ്ങള്‍ വരുന്നതിനാല്‍ തന്നെ ഇതിനിടയില്‍ കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിനായി വ്യത്യസ്തതയാര്‍ന്ന ഫുഡ് വീഡിയോകള്‍ തയ്യാറാക്കാൻ ശ്രമിക്കുന്ന വ്ളോഗര്‍മാരും ഏറെയാണ്.

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എത്രയോ ഫുഡ് വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇതില്‍ ഓരോ സ്ഥലങ്ങളിലും യാത്ര പോയി അവിടങ്ങളിലെ രുചികളെ പരിയപ്പെടുത്തുന്ന തരം വീഡിയോകളും നമ്മുടെ തന്നെ തനത് രുചികളെ പരിചയപ്പെടുത്തുന്ന വീഡിയോകളും സ്ട്രീറ്റ് ഫുഡുകളടക്കമുള്ള ഭക്ഷണസംസ്കാരങ്ങളെ പറ്റിയുള്ള വീഡിയോകളുമെല്ലാം ഉള്‍പ്പെടാറുണ്ട്. 

ഫുഡ് വീഡിയോകളില്‍ തന്നെ ഒരുപാട് വൈവിധ്യങ്ങള്‍ വരുന്നതിനാല്‍ തന്നെ ഇതിനിടയില്‍ കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിനായി വ്യത്യസ്തതയാര്‍ന്ന ഫുഡ് വീഡിയോകള്‍ തയ്യാറാക്കാൻ ശ്രമിക്കുന്ന വ്ളോഗര്‍മാരും ഏറെയാണ്.

ഇത്തരത്തില്‍ വ്യത്യസ്തതയ്ക്ക് വേണ്ടി കൊണ്ടുവന്നൊരു ട്രെൻഡാണ് നമുക്ക് ഏറെ സുപരിചിതമായിട്ടുള്ള, അത്രയും സാധാരണമായിട്ടുള്ള വിഭവങ്ങളില്‍ നടത്തുന്ന ചില പരീക്ഷണങ്ങള്‍. അതും അധികവും നാം പ്രതീക്ഷിക്കാത്ത സാധനങ്ങള്‍ ചേര്‍ത്തായിരിക്കും ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ നടത്തുന്നത്.

മിക്കവാറും ഇത്തരത്തില്‍ നമ്മുടെ ഇഷ്ടവിഭവങ്ങളില്‍ നടത്തുന്ന പരീക്ഷണങ്ങളോട് കൂടുതല്‍ പേരും യോജിക്കാറില്ല എന്നതാണ് സത്യം. ബിരിയാണിയും ചോക്ലേറ്റും, ചായയും ഐസ്ക്രീമും, അല്ലെങ്കില്‍ ഐസ്ക്രീമും വെളുത്തുള്ളി പേസ്റ്റും എന്നൊക്കെ പറയും പോലെ കേള്‍ക്കുമ്പോഴേ വിചിത്രമായി തോന്നുന്ന ഫുഡ് കോംബോകള്‍ ഇതുപോലെ വലിയ രീതിയില്‍ നെഗറ്റീവ് കമന്‍റ്സ് നേടാറുണ്ട്.

ഇപ്പോഴിതാ അതുപോലെ മാഗി കൊണ്ട് ദോശ തയ്യാറാക്കിയൊരു വ്ളോഗറാണ് ഏറെ നെഗറ്റീവ് കമന്‍റ്സ് നേടി ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ തൻവി ഗോര്‍ എന്ന വ്ളോഗറാണ് ഇങ്ങനെയൊരു പരീക്ഷണ വീഡിയോ പങ്കുവച്ചത്. 

എന്നാല്‍ ഇവരെ വിമര്‍ശിച്ച് 'ദ കുര്‍ത്ത ഗൈ' എന്ന് പേരുള്ള വ്ളോഗര്‍ ചെയ്ത മറ്റൊരു വീഡിയോ ആണ് ഏറെ ശ്രദ്ധേയമായത്. എന്തിനാണ് ദോശയോട് ഇങ്ങനെ ചെയ്യുന്നതെന്നും, ഇത് പീഡനമാണെന്നുമെല്ലാമാണ് രസകരമായ വീഡിയോയില്‍ ഇദ്ദേഹം പറയുന്നത്. തൻവി ദോശ തയ്യാറാക്കുന്ന വീഡിയോയുടെ ഭാഗങ്ങളും ഇദ്ദേഹത്തിന്‍റെ വീഡിയോയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ദോശ പ്രേമികള്‍ ഒന്നടങ്കം മാഗി ദോശ പരീക്ഷണത്തെ എതിര്‍ക്കുന്ന കാഴ്ചയാണ് കമന്‍റുകളില്‍ കാണുന്നത്. ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ ദോശയില്‍ സമ്മതിക്കരുത് ഗയ്സ് എന്നും, ഇത് പീഡനം തന്നെയാണ് ഗയ്സ് എന്നുമെല്ലാം യുവാക്കള്‍ കമന്‍റായി കുറിച്ചിരിക്കുന്നു.

മാഗി പൊടിച്ച് ഇത് മാവാക്കി ദോശയായി ചുട്ടെടുക്കുകയാണ് തൻവി ചെയ്തിരിക്കുന്നത്. ശേഷം ഇതിന് മുകളില്‍ മാഗി മസാലയും ചേര്‍ക്കുന്നുണ്ട്. 

'ദ കുര്‍ത്ത ഗൈ' പങ്കുവച്ച വീഡിയോ കാണാം...

View post on Instagram

Also Read:- ഡെലിവെറി വര്‍ക്കേഴ്സിനൊപ്പം മസാലദോശയും കാപ്പിയും; രാഹുല്‍ ഗാന്ധിയുടെ വീഡിയോ

63 കാരിക്ക് നേരെ കമ്പിപ്പാര കൊണ്ട് ക്രൂര മർദ്ദനം; അക്രമിയെത്തിയത് മുഖംമൂടി ധരിച്ച്