Asianet News MalayalamAsianet News Malayalam

മാഗിയില്‍ വ്യത്യസ്തമായ പരീക്ഷണം; വീട്ടില്‍ പരീക്ഷിക്കല്ലേ എന്ന് വീഡിയോ കണ്ടവര്‍...

മാഗി മുട്ട ചേര്‍ത്തും ഇറച്ചിയോ പച്ചക്കറികളോ ഒക്കെ ചേര്‍ത്തും വെറുത വേവിച്ചുമെല്ലാം തയ്യാറാക്കാറുണ്ട്. ഇതിലേക്കുള്ള മസാലയില്‍ പലതും പരീക്ഷിച്ചുനോക്കുന്നവര്‍ ഏറെയാണ്. എന്നാലിതിലൊന്നും പെടുത്താൻ സാധിക്കാത്തൊരു പരീക്ഷണമാണ് ഈ വീഡിയോയില്‍ കാണുന്നത്.

maggi prepares by using milk and chocolate
Author
First Published Oct 13, 2022, 7:22 PM IST

ഓരോ ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്ന വീഡിയോകളില്‍ വലിയൊരു വിഭാഗവും ഭക്ഷണത്തെ കുറിച്ചുള്ളതായിരിക്കുമെന്നതാണ് സത്യം. ഭക്ഷണവുമായി ബന്ധപ്പെട്ട കാഴ്ചകള്‍ക്കും അറിവുകള്‍ക്കുമെല്ലാം അത്രയും ഡിമാൻഡ് ഉണ്ടെന്നര്‍ത്ഥം. 

ഇപ്പോഴാണെങ്കില്‍ ഫുഡ് വ്ളോഗര്‍മാരുടെ കാലമാണ്. വിവിധ സ്ഥലങ്ങളില്‍ തേടിപ്പോയി അവിടെയുള്ള രുചികളെ കണ്ടെത്തുക, അവ പരിചയപ്പെടുത്തുക, അല്ലെങ്കില്‍ നമ്മുടെ ശീലങ്ങളിലെ രുചികളെ പരിചയപ്പെടുത്തുക എന്ന രീതിയിലുള്ള വീഡിയോകളെല്ലാം കടന്ന് ഭക്ഷണത്തില്‍ പലതരം പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഇപ്പോള്‍ ട്രെൻഡ് എന്ന് പറയാം.

ഇങ്ങനെയുള്ള പരീക്ഷണങ്ങളില്‍ പലതും നല്ലരീതിയില്‍ തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഇവയില്‍ ചിലത് ഇന്‍റര്‍നെറ്റില്‍ ഭക്ഷണപ്രേമികളുടെ വിമര്‍ശനങ്ങള്‍ക്കും പാത്രമാകാറുണ്ട്. പെട്ടെന്നൊന്നും നമുക്ക് ഉള്‍ക്കൊള്ളാൻ സാധിക്കാത്ത വിധത്തിലുള്ള വിചിത്രമായ, അല്ലെങ്കില്‍ അസാധാരണമായ പരീക്ഷണങ്ങളാണ ഇത്തരത്തില്‍ കൂടുതലും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കാറ്.

അങ്ങനെയൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു വിഭവമാണ് മാഗിയെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ മിക്ക വീടുകളിലും എപ്പോഴും മാഗി കാണും. പ്രത്യേകിച്ച് കുട്ടികളുള്ള വീട്ടില്‍.

മാഗി മുട്ട ചേര്‍ത്തും ഇറച്ചിയോ പച്ചക്കറികളോ ഒക്കെ ചേര്‍ത്തും വെറുത വേവിച്ചുമെല്ലാം തയ്യാറാക്കാറുണ്ട്. ഇതിലേക്കുള്ള മസാലയില്‍ പലതും പരീക്ഷിച്ചുനോക്കുന്നവര്‍ ഏറെയാണ്. എന്നാലിതിലൊന്നും പെടുത്താൻ സാധിക്കാത്തൊരു പരീക്ഷണമാണ് ഈ വീഡിയോയില്‍ കാണുന്നത്.

ചേക്ലേറ്റ് ചേര്‍ത്ത് മാഗി തയ്യാറാക്കുന്നതാണ് വീഡിയോ. ഇൻസ്റ്റഗ്രാമില്‍ ഒരു ഫുഡ് വ്ളോഗറാണ് വീഡിയോ പങ്കുവച്ചത്. പാലിലാണ് മാഗി വേവിക്കാനിടുന്നത്. ഇതിനിടെ ചോക്ലേറ്റ് കൂടി ഇതിലേക്ക് ചേര്‍ക്കുന്നു. പാല് വറ്റ് മാഗി തയ്യാറായിക്കഴിയുമ്പോള്‍ മുകളില്‍ അല്‍പം ചോക്ലേറ്റ് സിറപ്പും ചേര്‍ക്കുന്നു. 

വ്യത്യസ്തമായ മാഗി ഫുഡ് വ്ളോഗര്‍ തന്നെ കഴിച്ചുനോക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് സംഭവം ഇഷ്ടപ്പെടുന്നില്ല. വീഡിയോ കണ്ടവരാകട്ടെ എന്തിനാണ് ഇങ്ങനെയുള്ള കടുത്ത പരീക്ഷണങ്ങള്‍ എന്ന നിലപാടിലാണ്. മിക്കവരും കാണാനുള്ള കൗതുകത്തിന് മാത്രമായി വീഡിയോ കണ്ടിരിക്കുന്നു. ഇവരാരും തന്നെ ഇത് വീട്ടില്‍ പരീക്ഷിക്കില്ലെന്നാണ് അഭിപ്രായപ്പെടുന്നത്. 

വീഡിയോ കാണാം...

 

Also Read:- ഇത് വ്യത്യസ്തമായ 'ചപ്പാത്തി'; കുട്ടികള്‍ക്ക് കുശാലായിരിക്കും...

Latest Videos
Follow Us:
Download App:
  • android
  • ios