Asianet News MalayalamAsianet News Malayalam

തൈര് ചേര്‍ത്ത് മാഗി?; ഇത് 'ട്രൈ' ചെയ്യാൻ ധൈര്യമുണ്ടോ?

മറ്റ് ചേരുവകളൊന്നും കൂടാതെ വെറുതെ ഒരു പാക്കറ്റ് മാഗിയുണ്ടെങ്കില്‍ തന്നെ എരിവും പുളിയും ഉപ്പും മസാലയുമെല്ലാം ചേര്‍ന്ന രുചിയോടെ കഴിക്കാവുന്നതല്ലേ ഉള്ളൂ. പ്രത്യേകിച്ച് കൂടുതല്‍ സൗകര്യങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍. 

maggi preparing with curd the video gets lots of negative comments
Author
First Published Jan 20, 2024, 10:16 PM IST

മാഗി കഴിക്കാത്തവരോ തയ്യാറാക്കാത്തവരോ അപൂര്‍വമായിരിക്കും. അത്രമാത്രം ജനകീയമായൊരു ഭക്ഷണസാധനമാണ് മാഗിയെന്ന് പറയാം. മിനുറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാം എന്നതാണ് മാഗിയിലേക്ക് മിക്കവരെയും ആകര്‍ഷിക്കുന്നൊരു ഘടകം. 

ഇത് മാത്രമല്ല മറ്റ് ചേരുവകളൊന്നും കൂടാതെ വെറുതെ ഒരു പാക്കറ്റ് മാഗിയുണ്ടെങ്കില്‍ തന്നെ എരിവും പുളിയും ഉപ്പും മസാലയുമെല്ലാം ചേര്‍ന്ന രുചിയോടെ കഴിക്കാവുന്നതല്ലേ ഉള്ളൂ. പ്രത്യേകിച്ച് കൂടുതല്‍ സൗകര്യങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍. 

ഇങ്ങനെയെല്ലാം ഒരു രക്ഷകനായി നമുക്ക് മുമ്പില്‍ അവതരിക്കുന്നതാണ് മാഗിയെങ്കിലും ഇതിലും പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ കുറവല്ല. മുട്ടയോ ചിക്കനോ പച്ചക്കറികളോ എല്ലാം ചേര്‍ത്ത് മാഗി തയ്യാറാക്കി കഴിക്കാത്തവര്‍ നന്നെ കുറവായിരിക്കും. 

ഇതെല്ലാം പക്ഷേ ഏവര്‍ക്കുമറിയാവുന്ന റെസിപികളാണ്. ഈ അടുത്തകാലത്താണെങ്കില്‍ നമുക്ക് അത്ര സുപരിചിതമല്ലാത്ത, വേണമെങ്കില്‍ അല്‍പം 'വിചിത്രം' എന്ന് തന്നെ നമുക്ക് തോന്നുന്ന രീതിയിലുള്ള ചില മാഗി പരീക്ഷണങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയിയല്‍ ഏറെ ശ്രദ്ധ നേടുകയുണ്ടായി. 

പല പരീക്ഷണങ്ങളും അധികപേര്‍ക്കും ഉള്‍ക്കൊള്ളാൻ പോലുമാകാത്തത് ആയിരുന്നു. ഇതുപോലെ ഇപ്പോഴിതാ മാഗിയില്‍ തൈര് ചേര്‍ത്ത് തയ്യാറാക്കുന്നൊരു വീഡിയോ ആണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വടക്കേ ഇന്ത്യയിലെ പരമ്പരാഗത വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് സമാനമായിട്ടാണ് ഇതിലും മാഗി തയ്യാറാക്കുന്നത്. 

തൈര് മാത്രമല്ല ബട്ടറും പാലും എല്ലാം ഇതില്‍ ചേര്‍ക്കുന്നുണ്ട്. ആദ്യം തന്നെ മാഗി വേവിച്ചതില്‍ തൈരും ബട്ടറും ഉപ്പും അല്‍പം പാലും ചേര്‍ത്ത് നന്നായി ഇളക്കിവയ്ക്കുകയാണ് ചെയ്യുന്നത്. ഇതിന് ശേഷം പാനില്‍ എണ്ണ ചൂടാക്കി കടുകും ഉഴുന്നും പൊട്ടിച്ച് കറിവേപ്പിലയും ചുവന്ന മുളകും ചേര്‍ത്ത് താളിച്ച് അത് നേരം തയ്യാറാക്കി വച്ചിരിക്കുന്ന മാഗിയിലേക്ക് ചേര്‍ക്കുകയാണ്. സംഗതി തയ്യാര്‍.

പക്ഷേ ഇതിന് പോസിറ്റീവായ പ്രതികരണങ്ങളല്ല ഏറെയും ലഭിച്ചിരിക്കുന്നത്. പരമ്പരാഗത വിഭവങ്ങളുണ്ടാക്കുന്നത് പോലെ മാഗിയുണ്ടാക്കാൻ പറ്റില്ല, അതിലൊരു ചേര്‍ച്ചയുമില്ല, മാഗി പോലും വെറുത്തുപോകുന്നു ഈ വീഡിയോ കണ്ടിട്ട്, ഇത് 'ട്രൈ' ചെയ്തുനോക്കാൻ ധൈര്യമില്ല എന്നെല്ലാമാണ് അധികവും വന്നിരിക്കുന്ന കമന്‍റ്. ഇതാ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by viyo food (@viyo_food)

Also Read:- തിരക്കുള്ള റോഡില്‍ പഴ്സ് വീണുപോയതറിഞ്ഞില്ല; പിന്നീട് സംഭവിച്ചത്- വൈറല്‍ പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios