വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ നെയ്യ് ഉണ്ടാക്കുന്നത് എങ്ങനെയെന്നാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. പ്രഷര്‍ കുക്കറുപയോഗിച്ചാണ് ഇതില്‍ നെയ്യ് തയ്യാറാക്കുന്നത്

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് വരാറ്, അല്ലേ? ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ഫുഡ് വീഡിയോകളായിരിക്കും എന്നതാണ് സത്യം. ഏതൊരു സാഹചര്യത്തിലും മനുഷ്യര്‍ക്ക് എളുപ്പത്തില്‍ ആകര്‍ഷണം തോന്നുന്നൊരു വിഷയമാണല്ലോ ഭക്ഷണം. അതിനാല്‍ തന്നെ ഫുഡ് വീഡിയോകള്‍ക്ക് എപ്പോഴും ഏറെ കാഴ്ചക്കാരുമുണ്ടാകും. 

ഫുഡ് വീഡിയോകള്‍ തന്നെ വ്യത്യസ്തമായ രീതിയിലാണ് വരാറ്. പുതിയ വിഭവങ്ങളെ പരിചയപ്പെടുത്തുന്നതോ, അല്ലെങ്കില്‍ തനത് വിഭവങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതോ, അതുമല്ലെങ്കില്‍ ചെറിയ പൊടിക്കൈകളോ പരീക്ഷണങ്ങളോ എല്ലാമാകാം ഫുഡ് വീഡിയോകളുടെ ഉള്ളടക്കം.

ഇക്കൂട്ടത്തില്‍ ആളുകള്‍ ഏറ്റവുമധികം കാണുന്നത് കുക്കിംഗ് ടിപ്സ് അഥവാ പാചകം എളുപ്പത്തിലാക്കുന്നതിന് സഹായിക്കുന്ന പൊടിക്കൈകളെ കുറിച്ച് വിശദമാക്കുന്ന വീഡിയോകള്‍ തന്നെയാണ്. ഇപ്പോഴിതാ ഇത്തരത്തിലൊരു വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്.

വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ നെയ്യ് ഉണ്ടാക്കുന്നത് എങ്ങനെയെന്നാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. പ്രഷര്‍ കുക്കറുപയോഗിച്ചാണ് ഇതില്‍ നെയ്യ് തയ്യാറാക്കുന്നത്. ഇങ്ങനെ നെയ്യ് തയ്യാറാക്കുന്നതിന് വെറും പത്ത് മിനുറ്റ് മതിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ഒരു പാത്രത്തില്‍ വെണ്ണ എടുത്ത് (അത് തണുപ്പിച്ചതോ അല്ലെങ്കില്‍ മുറിയിലെ താപനിലയില്‍ ഉള്ളതോ ആകാം) പ്രഷര്‍ കുക്കറിലേക്ക് മാറ്റി, ഇതിലേക്ക് അല്‍പം വെള്ളവും ഒഴിച്ച് അടച്ചുവയ്ക്കുകയാണ്. കൂടിയ തീയില്‍ തന്നെ വയ്ക്കണം. ഒരു വിസില്‍ വന്നുകഴിയുമ്പോള്‍ തീ അണയ്ക്കാം. ശേഷം അല്‍പം ബേക്കിംഗ് സോഡയാണ് ഇതിലേക്ക് ചേര്‍ക്കുന്നത്. ഇനിയിത് തുടര്‍ന്നും അടുപ്പത്ത് വയ്ക്കണം. 5-7 മിനുറ്റുകള്‍ കഴിയുമ്പോഴേക്ക് നെയ്യ് വേര്‍പെട്ട് വരാൻ തുടങ്ങും. ശേഷം ഇത് അരിച്ചെടുക്കാവുന്നതേയുള്ളൂ.

നിരവധി പേരാണ് ഈ വീഡിയോ ഏറെ സഹായകമായ ടിപ് ആണ് നല്‍കുന്നത് എന്ന് കമന്‍റിട്ടിരിക്കുന്നത്. കോടിക്കണക്കിന് വ്യൂ ആണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നതും. കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- ഉരുളക്കിഴങ്ങ് കൊണ്ട് എളുപ്പത്തിലുണ്ടാക്കാവുന്ന നാലുമണി പലഹാരങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo