ഓലന്‍, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാര്‍, അവിയല്‍, പരിപ്പുകറി, എരിശേരി, കാളന്‍, കിച്ചടി, തോരന്‍, പായസം തുടങ്ങി 12ലധിതം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ.

ജാതി മതഭേദമന്യേ ലോകത്തിന്‍റെ എല്ലാ കോണിലുമുള്ള മലയാളികള്‍ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഓണം എന്ന് പറയുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ ആദ്യം വരുന്നത് വിഭവസമൃദ്ധമായ ഓണസദ്യയുടെ ചിത്രമായിരിക്കും. ഇന്ന് തിരുവോണത്തിന് തൂശനിലയില്‍ നല്ല വിഭവസമൃദ്ധമായ സദ്യയൊക്കെ കഴിച്ചിട്ടിരിക്കുകയാണ് മലയാളികള്‍. ചോറും ഓലന്‍, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാര്‍, അവിയല്‍, പരിപ്പുകറി, എരിശേരി, കാളന്‍, കിച്ചടി, തോരന്‍, പായസം തുടങ്ങി 12ലധിതം വിഭവങ്ങള്‍ ചേരുന്നതാണ് ഓണസദ്യ.
പലരും ഓണസദ്യയുടെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് ഓണം ആശംസിക്കുകയാണ് ഇപ്പോള്‍.

ബോളിവുഡ് നടി മലൈക അറോറയും ഓണസദ്യ കഴിക്കുന്നതിന്‍റെ ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്. എന്നാല്‍ ഇത് മലൈക സ്റ്റൈല്‍ ഓണസദ്യ എന്ന് വേണമെങ്കില്‍ പറയാം. ചോറിന് പകരം റൊട്ടിയാണ് താരം കഴിക്കുന്നത്. എന്നാല്‍ സമ്പാറും അച്ചാറും ചിപ്സുമൊക്കെ അടങ്ങിയ ഭക്ഷണമാണ് ഈ തിരുവോണ ദിനത്തില്‍ മലൈക കഴിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് താരം ചിത്രം പങ്കുവച്ചത്. ഓണാശംസകള്‍ എന്ന ക്യാപ്ഷനും താരം നല്‍കിയിരുന്നു. 

ഭക്ഷണത്തോടുള്ള ഇഷ്ടം താരം എപ്പോഴും പ്രകടിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ വിഭവങ്ങളോടുള്ള തന്റെ പ്രിയം സോഷ്യല്‍ മീഡിയയിലൂടെ മലൈക പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളിയായ തന്‍റെ അമ്മ ജോയ്സ് അറോറയുടെ വിഭവങ്ങളെക്കുറിച്ചും താരം പറഞ്ഞിട്ടുണ്ട്. ഇഡ്ഡലിയും സാമ്പാറും, കപ്പപ്പുഴുക്കും ചമ്മന്തിയും ഒക്കെ കഴിക്കുന്ന ചിത്രങ്ങളും മലൈക പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

Also Read: പച്ചക്കറി അരിയുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന കുരുന്ന്; വൈറലായി വീഡിയോ