ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് പ്രഭ കൈലാസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

നാടൻ മാമ്പഴം കൊണ്ടൊരുക്കുന്ന മാമ്പഴ കൂട്ടാന്‍ മതി ഉച്ചയ്ക്ക് ചോറ് കഴിക്കാന്‍. എളുപ്പത്തിൽ നല്ല നാടൻ മാമ്പഴ കൂട്ടാൻ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. 

വേണ്ട ചേരുവകൾ

പഴുത്ത മാങ്ങ - 1 കപ്പ്
വെള്ളരിക്ക - 1 കപ്പ്
ഉപ്പ് -1 സ്പൂൺ
തേങ്ങ -2 കപ്പ്
പച്ചമുളക്-3 എണ്ണം
ജീരകം-1 സ്പൂൺ
വെള്ളം- ആവശ്യത്തിന്
ശർക്കര-1/2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ കുറച്ചു വെള്ളമൊഴിച്ചതിലേയ്ക്ക് വെള്ളരിക്ക ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായിട്ടൊന്ന് വേവിക്കുക. വെന്തു കഴിയുമ്പോൾ അതിലേക്ക് പഴുത്ത മാങ്ങ കൂടി ചേർത്ത് ഒപ്പം തന്നെ ആവശ്യത്തിന് ഉപ്പും തേങ്ങ, പച്ചമുളക്, ജീരകം എന്നിവയും നന്നായി അരച്ചത് കൂടി ചേർത്ത് തിളപ്പിച്ച് കുറുക്കിയെടുക്കുക. ശേഷം അതിലേക്ക് ഒരു സ്പൂൺ ശർക്കര കൂടി ചേർത്തു കൊടുത്താൽ നല്ല ടേസ്റ്റി മാമ്പഴ കൂട്ടാന്‍ റെഡി. 

YouTube video player

Also read: വളരെ എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ പച്ചമാങ്ങാ മോര് കറി; റെസിപ്പി