ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

മാമ്പഴം കൊണ്ടൊരു ടേസ്റ്റി ഇലയട തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

മാങ്ങ കഷ്ണങ്ങൾ -1 കപ്പ്
മാങ്ങാ പൾപ് -1 കപ്പ്
ഇടിയപ്പത്തിന്‍റെ പൊടി -1 കിലോ
നെയ്യ് -2 സ്പൂൺ
തേങ്ങ -3 കപ്പ്
ശർക്കര -2 കപ്പ്
ഏലയ്ക്കാ പൊടി -2 സ്പൂൺ
ഉപ്പ് -1 സ്പൂൺ
തിളച്ച വെള്ളം -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മാങ്ങ അട തയ്യാറാക്കുന്നതിനായി ആദ്യം തന്നെ നമുക്ക് ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് തേങ്ങയും ശർക്കരയും ചേർത്തുകൊടുത്തതിനുശേഷം മാങ്ങ കഷ്ണങ്ങൾ അരച്ചത് കൂടി ചേർത്ത് നന്നായിട്ട് ഒന്ന് വഴറ്റി യോജിപ്പിച്ച് ഏലക്കാപ്പൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് മാറ്റി വയ്ക്കാം. ഇനി മറ്റൊരു പാനില്‍  ഇടിയപ്പത്തിന്റെ പൊടി എടുത്തതിന് ശേഷം അതിലേയ്ക്ക് നല്ലപോലെ തിളച്ച വെള്ളവും ഉപ്പും കുറച്ച് എണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ചെടുക്കുക. ശേഷം ആവശ്യത്തിന് മാവ് ഉരുളക്കിയെടുത്ത് വാഴയിലയിലേക്ക് വച്ചുകൊടുത്ത് പരത്തിയതിന് ശേഷം അതിനുള്ളിലായി മാങ്ങയുടെ മധുരമുള്ള മിക്സ് കൂടി വച്ചുകൊടുത്ത് അതിലേക്ക് പഴുത്ത മാങ്ങയുടെ പീസുകൾ കൂടി ചേർത്ത് കൊടുത്തതിനു ശേഷം വാഴയില മടക്കി ആവിയിൽ വെച്ച് വേവിച്ചെടുക്കാവുന്നതാണ്.