ഇഷ്ടമുള്ള ഒരു ഭക്ഷണം കഴിക്കണമെന്ന് തോന്നിയാല്‍ ആരായാലും എന്ത് വില കൊടുത്തും വാങ്ങി കഴിക്കും. ഒരു റഷ്യന്‍ കോടീശ്വരന്‍ ചെയ്തതും ഇതുതന്നെയാണ്. മുപ്പത്തിമൂന്ന് വയസ്സുള്ള വിക്ടര്‍ മാര്‍ട്ടിനോവ് തന്റെ കാമുകിയുമൊത്ത് അവധിക്കാലം ആഘോഷിക്കുന്ന തിരിക്കിലായിരുന്നു. ഇതിനിടയിലാണ് മക്‌ഡൊണാള്‍ഡ് ബര്‍ഗര്‍ കഴിക്കണമെന്ന ആഗ്രഹം  വിക്ടര്‍ക്ക് തോന്നിയത്. 

എന്നാല്‍ ബര്‍ഗര്‍ കഴിക്കാനായി ഹെലികോപ്ടര്‍ ബുക്ക് ചെയ്ത് 450 കിലോമീറ്ററാണ് ഇയാള്‍ സഞ്ചരിച്ചത്. റഷ്യന്‍ മാധ്യമങ്ങളാണ് രസകരമായ ഈ സംഭവം പുറത്തുവിട്ടത്. ക്രിമേയയുടെയും ഉക്രയിന്റെയും അതിര്‍ത്തിയിലുള്ള അലുസ്ത എന്ന സ്ഥലത്താണ് വിക്ടര്‍ അവധിക്കാലത്തിനായി എത്തിയത്. എന്നാല്‍ ഇവിടത്തെ ഭക്ഷണം വിക്ടറിന് അത്ര ഇഷ്ടമായില്ല.

അതോടെ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനായി വിക്ടര്‍ ഹെലികോപ്ടര്‍ ബുക്ക് ചെയ്തു. ശേഷം 450 കിലോമീറ്റര്‍ അകലെയുള്ള മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റിലെത്തി ഭക്ഷണം വാങ്ങുകയായിരുന്നു. നാലായിരം രൂപയുടെ ഭക്ഷണം വാങ്ങാന്‍ വിക്ടര്‍  ചെലവാക്കിയത് രണ്ട്‌ ലക്ഷത്തോളം രൂപയാണ്. 

 

Also Read: ഏഴ് വയസുകാരി ഓർഡർ ചെയ്‌ത ഭക്ഷണം എത്തിയത് 42 തവണ!