ജപ്പാനിൽ നിന്നുള്ള ട്വിറ്റർ ഉപയോക്താവ് ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.  കൈറ്റോ എന്ന ഇയാൾ നാഗസാക്കിയിൽ ബിസിനസ് യാത്രയ്ക്കിടെ ഇഷായ നഗരത്തിലെ മരുഗമെ സീമെൻ ഔട്ട്‌ലെറ്റ് സന്ദർശിച്ചതായി ദി സ്‌ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. 

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ കാണാന്‍ ഭക്ഷണപ്രേമികള്‍ക്ക് ഇഷ്ടമാണ്. ഭക്ഷണപ്രേമികള്‍ക്ക് റെസ്റ്റോറെന്‍റുകളിലോ ഫുഡ് ഔട്ട്‌ലെറ്റുകളിലോ വിളമ്പുന്ന ഭക്ഷണങ്ങള്‍ കഴിക്കാനും ഏറെ ഇഷ്ടമാണ്. അത്തരത്തില്‍ ഒരു റെസ്റ്റോറെന്‍റില്‍ പോയി നൂഡില്‍സ് കഴിച്ച ഒരു ജാപ്പനീസ് യുവാവ് പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നൂഡില്‍സിനുള്ളില്‍ ജീവനുള്ള തവളയെ ആണ് ഇയാള്‍ക്ക് ലഭിച്ചത്. ജപ്പാനിൽ നിന്നുള്ള ട്വിറ്റർ ഉപയോക്താവ് ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. കൈറ്റോ എന്ന ഇയാൾ നാഗസാക്കിയിൽ ബിസിനസ് യാത്രയ്ക്കിടെ ഇഷായ നഗരത്തിലെ മരുഗമെ സീമെൻ ഔട്ട്‌ലെറ്റ് സന്ദർശിച്ചതായി ദി സ്‌ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഒരു നൂഡിൽസ് വിഭവമാണ് ഇയാള്‍ ഓർഡർ ചെയ്തത്. ഇവ മുക്കാലോളം കഴിച്ചതിന് ശേഷമാണ് ഇയാള്‍ കപ്പിനുള്ളില്‍ ജീവനുള്ള ഒരു തവളയെ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ ഇതിന്‍റെ ദൃശ്യം പകര്‍ത്തി ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു. 

ഫുഡ് ഔട്ട്‌ലെറ്റിൽ എത്തി ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകിയാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്. റെസ്റ്റോറെന്‍റിനെതിരെ വ്യാപക വിമര്‍ശനമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഉയരുന്നത്. 

Scroll to load tweet…

Also Read: മുട്ട അലർജിയെ എങ്ങനെ തിരിച്ചറിയാം? പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍...

YouTube video player