വിചിത്രമായ പരീക്ഷണമെന്നാണ് ഇത് കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. എന്തെങ്കിലും അപകടം സംഭവിച്ചോയെന്ന് അന്വേഷിക്കുന്നവരുമുണ്ട്. എന്തായാലും സംഗതി വലിയ മോശമല്ലാതെ വിജയിച്ചുവെന്നാണ് പരീക്ഷണം നടത്തിയ വ്യക്തിയുടെ അവകാശവാദം

ഓരോ ദിവസവും വ്യത്യസ്തവും പുതുമയാര്‍ന്നതുമായ നിരവധി വീഡിയോകളും ( Viral Videos ) വാര്‍ത്തകളും ചിത്രങ്ങളുമാണ് നാം സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) കാണാറ്. മിക്കവാറും ഇവയില്‍ ഭൂരിപക്ഷവും ഭക്ഷണവുമായി ബന്ധപ്പെട്ടവയായിരിക്കും. 

പാചകപരീക്ഷണങ്ങള്‍, പ്രാദേശികവും സാംസ്‌കാരികവുമായ രുചി വൈവിധ്യങ്ങള്‍, സ്ട്രീറ്റ് ഫുഡ് ട്രെന്‍ഡുകള്‍ എന്നിങ്ങനെ ഭക്ഷണവുമായി ബന്ധപ്പെട്ട് ധാരാളം പുതിയ വിവരങ്ങളും വാര്‍ത്തകളും നമ്മെ തേടിയെത്താറുണ്ട്. ഇവയില്‍ പലതും കേള്‍ക്കുമ്പോഴേ നമുക്ക് അമ്പരപ്പ് സമ്മാനിക്കുന്നവയാകാം, ഒരുപക്ഷേ നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തത് വരെയാകാം.

അത്തരമൊരു ട്വീറ്റാണ് ഇപ്പോള്‍ ട്വിറ്ററില്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. രണ്ട് മണിക്കൂറോളം എയര്‍ ഫ്രയറില്‍ വച്ച് തയ്യാറാക്കിയ ബര്‍ഗറിനെ കുറിച്ച് ഒരാള്‍ പങ്കുവച്ച കുറിപ്പുകളും ചിത്രങ്ങളുമാണ് ശ്രദ്ധേയമായിരിക്കുന്നത്. 

Scroll to load tweet…

വിചിത്രമായ പരീക്ഷണമെന്നാണ് ഇത് കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. എന്തെങ്കിലും അപകടം സംഭവിച്ചോയെന്ന് അന്വേഷിക്കുന്നവരുമുണ്ട്. എന്തായാലും സംഗതി വലിയ മോശമല്ലാതെ വിജയിച്ചുവെന്നാണ് പരീക്ഷണം നടത്തിയ വ്യക്തിയുടെ അവകാശവാദം. ഒടുവില്‍ ബര്‍ഗറിന്റെ ചിത്രവും ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Scroll to load tweet…

ഭക്ഷണം വച്ച് ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നവര്‍ ഇന്ന് നിരവധിയാണ്. എന്നാല്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് മിക്കവാറും ഇത്തരം സംഭവങ്ങളെല്ലാം ഇടയാക്കാറ്.

Also Read:- കൊവിഡ് 19; ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്