പരാതി എന്ന് പറയാൻ പറ്റില്ല, ഓൺലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ സംഭവിച്ച അബദ്ധത്തെ കുറിച്ച് ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള ജാവിദ് ഷമി എന്നയാളാണ് ട്വിറ്ററിലൂടെ ഫോട്ടോസഹിതം രസകരമായ അനുഭവം പങ്കുവച്ചത്.

ഇത് ഓൺലൈൻ ഫുഡ് ഡെലിവെറികളുടെ കാലമാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളെ കേന്ദ്രമാക്കിയാണ് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി വ്യാപകമായി നടക്കുന്ന്. നിത്യേനയുള്ള ഭക്ഷണം തന്നെ ഓണ്‍ലൈനായി എത്തിച്ച് കഴിക്കുന്ന പതിവുള്ളവര്‍ പോലും ഇന്ന് ഏറെയാണ്.

പുറത്തുപോകുന്നതിന്‍റെ ജോലിയും, സമയവുമെല്ലാം ലാഭിക്കാനാണ് അല്‍പം വില കൂടുതല്‍ കൊടുത്താലും അധികപേരും ഓണ്‍ലൈൻ ഭക്ഷണത്തെ തന്നെ ആശ്രയിക്കുന്നത്. എന്നാല്‍ ഓണ്‍ലൈൻ ആയി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇതില്‍ പരാതികള്‍ വരാനുള്ള സാധ്യതകളുമേറെയാണ്. കാര്യമായും ഭക്ഷണത്തിന്‍റെ ഗുണമേന്മ, അളവ് എന്നിവയിലാണ് ഉപഭോക്താക്കള്‍ കൂടുതലും പരാതിപ്പെടാറുള്ളത്.

അതേസമയം തീര്‍ത്തും അസാധാരണമായൊരു പരാതി- പരാതി എന്ന് പറയാൻ പറ്റില്ല, ഓൺലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ സംഭവിച്ച അബദ്ധത്തെ കുറിച്ച് ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള ജാവിദ് ഷമി എന്നയാളാണ് ട്വിറ്ററിലൂടെ ഫോട്ടോസഹിതം രസകരമായ അനുഭവം പങ്കുവച്ചത്.

ഓൺലൈനായി കേക്ക് ഓര്‍ഡര്‍ ചെയ്തതാണിദ്ദേഹം. കേക്ക് ഓര്‍ഡര്‍ ചെയ്യുന്നതിനൊപ്പം ഒരു നിര്‍ദേശമെന്ന പോലെ 2000 രൂപയ്ക്ക് ചില്ലറ കൊണ്ടുവരാനും പറഞ്ഞു. 

എന്നാല്‍ കേക്ക് വന്നപ്പോള്‍ സംഭവം ആകെ തല തിരിഞ്ഞു. കേക്കില്‍ എഴുതിയിരിക്കുന്നതാണ് തമാശയായത്. 2000 രൂപയ്ക്ക് ചില്ലറ കൊണ്ടുവരാൻ പറഞ്ഞ ഷമിയുടെ നിര്‍ദേശത്തെ കടക്കാര്‍ തെറ്റിദ്ധരിക്കുകയോ, അല്ലെങ്കില്‍ തിരക്കില്‍ ശ്രദ്ധിക്കാതെ എടുക്കുകയോ ചെയ്ത ശേഷം അത് കേക്കില്‍ അങ്ങനെ തന്നെ എഴുതി പിടിപ്പിച്ചിരിക്കുകയാണ്. 

'ബ്രിംഗ് ചേഞ്ച് ഓഫ് 2000' എന്നാണ് കേക്കില്‍ എഴുതിയിരിക്കുന്നത്. ഇതിന്‍റെ ചിത്രം സഹിതമാണ് ഷമി തന്‍റെ അനുഭവം വിവരിച്ചത്. ഇതോടെ നിരവധി പേരാണ് ഇത്തരത്തില്‍ ഓൺലൈൻ ഓര്‍ഡറില്‍ ഭക്ഷണം വാങ്ങിക്കുമ്പോള്‍ സംഭവിച്ച പല അബദ്ധങ്ങളെ കുറിച്ചും പങ്കുവച്ചത്.

ഷമിയുടെ ട്വീറ്റ് കാണാം...

Scroll to load tweet…

Also Read:- സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് കോടികളുടെ വൈൻ മോഷ്ടിച്ച ദമ്പതികള്‍; ഇത് സിനിമാക്കഥയെ വെല്ലുന്ന മോഷണം

പെണ്‍മക്കള്‍ സാക്ഷി;ഷൂക്കൂര്‍ വക്കീല്‍ ഭാര്യയെ വീണ്ടും വിവാഹം കഴിച്ചു