ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് അമേരിക്കയിലുമുണ്ട് ഫാന്‍സ്. മോദിയുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും അവര്‍ക്ക് നല്ല ധാരണയുണ്ട്.  ഐക്യ രാഷ്ട്രസഭയുടെ പൊതു സമ്മേളനത്തില്‍ പങ്കെടുക്കാനായി ഹ്യൂസ്റ്റണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീരവരവേല്‍പ്പായിരുന്നു നല്‍കിയത്. അവിടത്തെ സര്‍ക്കാര്‍ മാത്രമല്ല , അമേരിക്കന്‍ ജനതയും. 

മോദിക്ക് വേണ്ടി അവിടെയും 'താലി മീല്‍സ്' റെഡിയായിരുന്നു. മോദി പലപ്പോഴായി തന്‍റെ ഇഷ്ടഭക്ഷണമായി ചൂണ്ടിക്കാണിച്ചിട്ടുള്ള ഒന്നാണ് ഗുജറാത്തിന്‍റെ തനത് രുചിയായ 'താലി മീല്‍സ്'. അതുകൊണ്ടുതന്നെയാണ് ഷെഫ് കിരണ്‍ വര്‍മ്മയ്ക്ക് മോദിക്ക് വേണ്ടി എന്ത് ഭക്ഷണം ഉണ്ടാക്കണമെന്ന് രണ്ടാമത് ഒന്ന് ചിന്തിക്കേണ്ടി വന്നതേയില്ല. 

ഹ്യൂസ്റ്റണില്‍ മോദി തമാസിച്ചിരുന്ന ഹോട്ടലില്‍ നിന്നാണ് അദ്ദേഹത്തിന് വേണ്ടി ഭക്ഷണം തയ്യാറാക്കാനുളള അവസരം  ഷെഫ് കിരണ്‍ വര്‍മ്മയ്ക്ക് ലഭിക്കുന്നത്. രണ്ട് തരം താലിയാണ് അവര്‍ മോദിക്കായി തയ്യാറാക്കിയത്. ' നാമോ താലി' , 'നാമോ മിതായി താലി' എന്നീ പേരുകളിലാണ് കിരണ്‍ മോദിക്കായി താലി തയ്യാറാക്കിയത്. 

നെയ്യ് കൊണ്ടാണ് ഈ പ്രത്യേക താലികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഗുജറാത്തില്‍ മാത്രം ലഭിക്കുന്ന തേപില (ബ്രെഡ് കൊണ്ടുളള ഭക്ഷണം) , കിച്ചഡി, സമോസ , ചട്ട്നി തുടങ്ങിയവ അടങ്ങിയതാണ് നാമോ താലി. രാസ് മാലയ്, ഹല്‍വ, ഗുലാം ജാം തുടങ്ങിയ അടങ്ങിയതാണ് നാമോ മിതായി താലി.

ആദ്യാമായാണ് മോദിക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കുന്നത് എന്നും ഷെഫ് കിരണ്‍ വര്‍മ്മ പറഞ്ഞു. ഹ്യൂസ്റ്റണില്‍ ഒരു റെസ്റ്റൊറന്‍ഡ് നടത്തുകയാണ് ഇന്ത്യക്കാരി കൂടിയായ കിരണ്‍ വര്‍മ്മ. 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മോദി തന്‍റെ പിറന്നാള്‍ ദിനത്തില്‍ അമ്മയോടൊപ്പമിരുന്ന് താലി മീല്‍സ് കഴിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.