ടർകിഷ് ഐസ്ക്രീം വിൽപനക്കാരന്റെ മുൻപിൽ നിൽക്കുന്ന ഇന്ത്യൻ സ്ത്രീയിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ഇവര്‍ ഇങ്ങനെയാണ് ഐസ്ക്രീം നൽകാൻ പോകുന്നത് എന്നതിനെ കുറിച്ച് അവർക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.

ഐസ്‌ക്രീം കൊടുക്കാതെ കളിപ്പിക്കുന്ന ടർകിഷ് ഐസ്‌ക്രീം വില്‍പ്പനക്കാരെ ഇന്ന് നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. നീണ്ട സ്റ്റിക്കിന്റെ അറ്റത്ത് ഐസ്‌ക്രീം കോണും വെച്ച് കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ഏറെ നേരം കബളിപ്പിച്ച ശേഷം മാത്രം ഐസ്ക്രീം കൈമാറുന്ന ഇവരുടെ പല വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കബളിപ്പിക്കാന്‍ നോക്കിയ ഐസ്‌ക്രീം വില്‍പ്പനക്കാരനെ തോല്‍പ്പിച്ച ഒരു സ്ത്രീയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

ടർകിഷ് ഐസ്ക്രീം വിൽപനക്കാരന്റെ മുൻപിൽ നിൽക്കുന്ന ഇന്ത്യൻ സ്ത്രീയിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ഇവര്‍ ഇങ്ങനെയാണ് ഐസ്ക്രീം നൽകാൻ പോകുന്നത് എന്നതിനെ കുറിച്ച് അവർക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ഐസ്ക്രീമിന് വേണ്ടി ഇവര്‍ കൈ നീട്ടിമ്പോള്‍ ഇയാള്‍ സ്ഥിരം കളിപ്പിക്കല്‍ തുടങ്ങുകയായിരുന്നു. വിൽപനക്കാരൻ സ്ത്രീയുടെ മുമ്പില്‍ ഐസ്ക്രീം പല തവണ മുകളിലേയ്ക്കും താഴേക്കും വശങ്ങളിലേക്കുമായി കറക്കുന്നതും വീഡിയോയില്‍ കാണാം. 

ഇതിനിടെ വീട്ടമ്മ ഐസ്ക്രീം ചാടി പിടിക്കുകയായിരുന്നു. തൊട്ടടുത്ത് നില്‍കുന്ന മകള്‍ അമ്മയ്ക്ക് ഉമ്മ കൊടുക്കുന്നതും വീഡിയോയില്‍ കാണാം. ക്രിഷിക ലുല്ല എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ എത്തിയത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍ററുകളുമായി രംഗത്തെത്തി. അവർ ഒരു റോക്ക് സ്റ്റാറാണെന്നായിരുന്നു വീഡിയോയ്ക്കു താഴെ വന്ന ഒരു കമന്‍റ്. സൂപ്പര്‍ അമ്മ എന്നായിരുന്നു മറ്റൊരു കമന്‍റ്. 

View post on Instagram

Also Read: തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പാനീയങ്ങള്‍...


YouTube video player