മുട്ട പ്രേമികളെ ഇതൊന്ന് ശ്രദ്ധിക്കൂ. നിങ്ങള്‍ ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കാറുണ്ടോ? എങ്കില്‍ ആ ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്. 

മുട്ട പ്രേമികളെ ഇതൊന്ന് ശ്രദ്ധിക്കൂ. നിങ്ങള്‍ ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കാറുണ്ടോ? എങ്കില്‍ ആ ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്. ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. യുഎസിലെ 'Massachusetts Lowell' യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. 

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 31 വര്‍ഷമായി യുഎസിലെ 30,000 യുവാക്കളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണിത്. മുട്ടയില്‍ അടങ്ങിയ കൊളസ്ട്രോളാണ് ഹൃദോഗസാധ്യത കൂട്ടുന്നതെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. 

ഒരു മുട്ടയില്‍ 200 മില്ലിഗ്രാം കൊളസ്ട്രോള്‍ അടങ്ങിയിരിക്കുന്നതായാണ് റിപ്പേര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഒരു ദിവസം 300 മില്ലിഗ്രാമില്‍ കൂടുതല്‍ കൊളസ്ട്രോള്‍ ശരീരത്തില്‍ അടിഞ്ഞ് കൂടിയാല്‍ ഹൃദോഗമുണ്ടാകാനുളള സാധ്യത 17 ശതമാനമാണെന്നും ഗവേഷകര്‍ പറയുന്നു.