Asianet News MalayalamAsianet News Malayalam

ഉന്മേഷത്തിനും ഊര്‍ജ്ജത്തിനും; രാവിലെ എഴുന്നേറ്റയുടൻ കുടിക്കാം ഈ പാനീയങ്ങള്‍...

പലരുടെയും ഒരു ദിവസവം തുടങ്ങുന്നത് ഒരു കപ്പ് ചൂട് പാല്‍ ചായ കുടിച്ചുകൊണ്ടാകാം. രാവിലെ ഉണര്‍ന്നയുടന്‍ മറ്റ് ചില പാനീയങ്ങള്‍ കൂടി കുടിക്കുന്നത് ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. 

Morning Energy Drinks To Kick Start The Morning
Author
First Published Jan 4, 2023, 8:12 PM IST

ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ ആരോഗ്യകരമായ ഭക്ഷണരീതി തന്നെ രാവിലെ തെരഞ്ഞെടുക്കണം. പലരുടെയും ഒരു ദിവസവം തുടങ്ങുന്നത് ഒരു കപ്പ് ചൂട് പാല്‍ ചായ കുടിച്ചുകൊണ്ടാകാം. രാവിലെ ഉണര്‍ന്നയുടന്‍ മറ്റ് ചില പാനീയങ്ങള്‍ കൂടി കുടിക്കുന്നത് ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. 

അത്തരം ചില പാനീയങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ഇളനീര്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇളനീര്‍ കുടിക്കുന്നത് ആ ദിവസത്തേയ്ക്ക് വേണ്ട മുഴുവന്‍ ഊര്‍ജ്ജവും പ്രധാനം ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന ഇലക്ട്രോളൈറ്റുകളാണ് ഇതിന് സഹായിക്കുന്നത്. ഇളനീരില്‍ അടങ്ങിയിരിക്കുന്ന സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം പോലുള്ള ഇലക്ട്രോലൈറ്റുകളാണ് ഊര്‍ജ്ജവും ഉന്മേഷവും നിലനിര്‍ത്താന്‍ സഹായിക്കുന്നത്.  പിഎച്ച് ബാലന്‍സ് നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു. നിര്‍ജലീകരണം തടയുന്നതിനും ഇളനീര്‍ ബെസ്റ്റാണ്. 

രണ്ട്...

ബനാന സ്മൂത്തിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഒപ്പം ബനാനയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിന് വേണ്ട ഊര്‍ജം നല്‍കുകയും ചെയ്യുന്നു. 

മൂന്ന്...

കോഫി ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ ശരീരത്തിന് വേണ്ട എന്‍ജി നല്‍കാന്‍ സഹായിക്കും. 

നാല്...

ഇഞ്ചി ചായ ആണ്  അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിന് വേണ്ട ഉന്മേഷത്തിനും ഊര്‍ജ്ജത്തിനും ഇഞ്ചി ചായ പതിവായി കുടിക്കാം. 

അഞ്ച്...

ഗ്രീന്‍ ടീ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നമ്മുടെ ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്താനും ശരീരത്തില്‍ കൊഴുപ്പ് അടിയാതിരിക്കാനും ഗ്രീന്‍ ടീ സഹായിക്കും. കൂടാതെ ശരീരത്തിന് വേണ്ട ഊര്‍ജ്ജം നിലനിര്‍ത്താനും ഇവ കുടിക്കാം. 

Also Read: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? പതിവായി കഴിക്കാം ഈ അഞ്ച് പഴങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios