ഇപ്പോഴത്തെ ട്രെന്റാണ് പുട്ട് ഐസ്ക്രീം... പുറത്ത് പോയി കഴിക്കാതെ ഇനി മുതൽ വീട്ടിൽ തന്നെ പുട്ട് ഐസ്ക്രീം തയ്യാറാക്കാം..

ഇന്ന് ദേശീയ ഐസ്ക്രീം ദിനം (National Ice Cream Day). ജൂലൈ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഐസ്ക്രീം ദിനമായി ആചരിക്കുന്നു. വിവിധ ഫ്ലേവറിലുള്ള ഐസ്ക്രീമുകളുണ്ട്. പലർക്കും പല ഫ്ലേവറാകും താൽപര്യം. ചിലർക്ക് ചോക്ലേറ്റ്, ചിലർക്ക പിസത്, മറ്റ് ചിലർക്ക് വാനില... ഇങ്ങനെ പോകുന്നു ഫ്ലേവറുകളുടെ നീണ്ട നിര. ഇപ്പോഴത്തെ ട്രെന്റാണ് പുട്ട് ഐസ്ക്രീം... പുറത്ത് പോയി കഴിക്കാതെ ഇനി മുതൽ വീട്ടിൽ തന്നെ പുട്ട് ഐസ്ക്രീം തയ്യാറാക്കാം..

വേണ്ട ചേരുവകൾ...

വാനില ഐസ്ക്രീം 2 സ്‌കൂപ്പ്
ചോക്ലേറ്റ് ഐസ്ക്രീം 2 സ്‌കൂപ്പ്
ബട്ടർസ്‌കോച് ഐസ്ക്രീം 2 സ്‌കൂപ്പ്
പിസ്ത ഐസ്ക്രീം 2 സ്‌കൂപ്പ്
സ്ട്രോബെറി ഐസ്ക്രീം 2 സ്‌കൂപ്പ്
കോൺഫ്ലക്സ് ആവശ്യത്തിന്
കശുവണ്ടി 10 എണ്ണം
ബദാം 10 എണ്ണം
ചെറി 5 എണ്ണം
പിസ്‌ത 10 എണ്ണം
ട്യുട്ടി ഫ്രൂട്ടി 2 സ്പൂൺ
ഉണക്ക മുന്തിരി 1 സ്പൂൺ (ചെറുതായി അരിഞ്ഞത്)

തയാറാക്കുന്ന വിധം...

ആദ്യമൊരു പുട്ടുകുറ്റിയും ചില്ലും അര മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിക്കുക. ഒരു ബൗളിലേക്കു കോൺഫ്ലക്സ്, ചെറുതായി മുറിച്ചെടുത്ത കശുവണ്ടി, ബദാം, ചെറി,പിസ്‌ത, ട്യുട്ടി ഫ്രൂട്ടി, കറുത്ത ഉണക്ക മുന്തിരി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. 

ശേഷം പുട്ടുകുറ്റിയിലെ ചില്ല് അലൂമിനിയം ഫോയിൽ കൊണ്ട് പൊതിഞ്ഞു പുട്ടുകുറ്റിയിൽ ഇടുക. ഇനി പുട്ടുകുറ്റിയിൽ ആദ്യം കോൺഫ്ലക്സ് മിക്സ് ഇടുക. ശേഷം സ്ട്രോബെറി ഐസ് ക്രീം, മുകളിലായി വീണ്ടും കോൺഫ്ലേക്സ് മിക്സ് ഇടാം. ശേഷം പിസ്ത ഐസ്ക്രീം ഇടുക. അതിന് മുകളിൽ വീണ്ടും കോൺഫ്ലേക്സ് മിക്സ് ഇട്ട് കൊടുക്കുക. 

ഇനി ചോക്ലേറ്റ് ഐസ് ക്രീം ഇട്ടു കൊടുത്തു നിരത്തുക. വീണ്ടും കോൺഫ്ലേക്സ് മിക്സ് ഇട്ട് കൊടുക്കുക., ശേഷം ബട്ടർസ്‌കോച് ഐസ്ക്രീം ഇട്ടശേഷം അതലിലേക്ക് കോൺഫ്ളക്സ് മിക്സ് ഇടുക. ശേഷം വാനില ഐസ്ക്രീം ഇടുക. ഐസ്ക്രീം നിരത്തിയ ശേഷം കോൺഫ്ലക്സ് മിക്സ് ഇടുക.

ഇനി പുട്ടുകുറ്റി അടച്ച് വച്ച് അഞ്ചോ ആറോ മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. അഞ്ച് മണിക്കൂറിനു ശേഷം ഒരു പരന്ന പാത്രത്തിൽ ബാക്കിയുള്ള കോൺഫ്ലക്സ് മിക്സ് പരത്തി ഇടുക. ഇതിന് മുകളിലേക്ക് ഫ്രീസറിൽ നിന്നും എടുത്ത പുട്ടുകുറ്റിയിൽ നിന്നും പുട്ട് ഐസ് ക്രീം ഇട്ടു കൊടുക്കുക. പുട്ട് ഐസ് ക്രീം തയ്യാർ...

Read more ഐസ്ക്രീം പ്രിയരാണോ? എങ്കിൽ ഇത് കൂടി അറിഞ്ഞിരിക്കൂ

Asianet News Live | Malayalam Live News| ഏഷ്യാനെറ്റ് ന്യൂസ് ലൈവ്| Kerala Live TV News