രക്തസമ്മർദ്ദം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് മാമ്പഴം. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും മാമ്പഴത്തിലെ മഗ്നീഷ്യം ഗുണം ചെയ്യും.

ജൂലൈ 22 ന് എല്ലാ വർഷവും ദേശീയ മാമ്പഴ ദിനം (National Mango Day) ആഘോഷിക്കുന്നു. 1987-ൽ നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് ഓഫ് ഇന്ത്യയാണ് ആദ്യമായി ദേശീയ മാമ്പഴം ദിനം ആഘോശിക്കുന്നതിന്റെ ആശയം അവതരിപ്പിച്ചത്. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴത്തിന് നിരവധി ആരോ​ഗ്യ​ഗുണങ്ങളാണുള്ളത്. 

ഒന്ന്

മാമ്പഴത്തിൽ വിറ്റാമിൻ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഹോർമോണുകളെ നിയന്ത്രിക്കാനും പിഎംഎസ് കുറയ്ക്കാനും ഇത് സഹായിക്കും.

രണ്ട്

രക്തസമ്മർദ്ദം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് മാമ്പഴം. തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും മാമ്പഴത്തിലെ മഗ്നീഷ്യം ഗുണം ചെയ്യും.

മൂന്ന്

ദഹനത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന നാരുകളും വെള്ളവും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ മലവിസർജ്ജനം ഉറപ്പാക്കാനും മലബന്ധം തടയാനും നാരുകൾക്ക് കഴിയും. 

നാല്

മാമ്പഴത്തിലെ വിറ്റാമിൻ എ മുഖക്കുരുവിനെതിരെ പോരാടാനും സഹായിക്കുന്നു. വിറ്റാമിൻ സി മുടിയുടെയും ചർമ്മത്തിൻ്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു.

അഞ്ച്

മാമ്പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, മാമ്പഴത്തിൽ കലോറി കുറവാണെങ്കിലും പോഷകഗുണമുള്ളതാണ്. ഒരു കപ്പ് മാങ്ങയിൽ 100 ​​കലോറിയിൽ താഴെ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇതിലെ ലയിക്കുന്ന നാരുകൾ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ആറ്

മാമ്പഴം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഫോളേറ്റ്, വിറ്റാമിൻ സി, കോപ്പർ തുടങ്ങിയ പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

കാഴ്ച്ചശക്തി കൂട്ടാൻ സഹായിക്കുന്ന ആറ് മികച്ച സൂപ്പർ ഫുഡുകൾ

Arjun missing | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | #asianetnews