Asianet News MalayalamAsianet News Malayalam

രാവിലെ എഴുന്നേറ്റയുടന്‍ കോഫി കഴിക്കുന്ന പതിവുണ്ടോ? എങ്കില്‍ പുതിയ പഠനം പറയുന്നത് അറിയൂ...

നമ്മളില്‍ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ചൂട് ചായയിലോ കാപ്പിയിലോ ആയിരിക്കും. കോഫിയും അതില്‍ അടങ്ങിയിരിക്കുന്ന കഫൈനും അമിതമാകുന്നത് കൊണ്ട് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം എന്ന് നാം കേട്ടിട്ടുണ്ട്.

new study regarding Drinking coffee regularly
Author
Thiruvananthapuram, First Published Nov 2, 2019, 11:05 AM IST

നമ്മളില്‍ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ചൂട് ചായയിലോ കാപ്പിയിലോ ആയിരിക്കും. കോഫിയും അതില്‍ അടങ്ങിയിരിക്കുന്ന കഫൈനും അമിതമാകുന്നത് കൊണ്ട് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം എന്ന് നാം കേട്ടിട്ടുണ്ട്. എന്നുകരുതി ആരും കോഫി കുടി ഉപേക്ഷിക്കേണ്ട. കോഫി കുടിക്കുന്നത് ഉദരത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്. 

കോഫി ധാരാളമായി കുടിക്കുന്നവരില്‍ ഉദരത്തിലെ ബാക്ടീരിയകളുടെ സംയോജനം ആരോഗ്യകരമായിരിക്കുമെന്നാണ് പഠനം പറയുന്നത്. അമേരിക്കന്‍ കോളേജ് ഓഫ് ഗാസ്ട്രോന്‍റോളജിയാണ് പഠനം നടത്തിയത്. 

ദിവസവും മൂന്ന് കപ്പ് കോഫി കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണെന്ന് പഠനം പറയുന്നു. അതേസമയം കഫൈന്‍ അടങ്ങിയ പാനീയങ്ങള്‍ തീര്‍ച്ചയായും ഉറക്കത്തെ ബാധിക്കുന്നുണ്ടെന്നും ചില പഠനങ്ങള്‍ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios