Asianet News MalayalamAsianet News Malayalam

നൊബേല്‍ സമ്മാനം കിട്ടിയ സന്തോഷം ആഘോഷിച്ചത് 'സ്‌പെഷ്യല്‍ ഓംലെറ്റ്' ഉണ്ടാക്കി...

'തീര്‍ച്ചയായും വലിയ വാര്‍ത്ത തന്നെയായിരുന്നു. പക്ഷേ ഇനിയത് ഏതെങ്കിലും തട്ടിപ്പുവാര്‍ത്ത ആയിരിക്കുമോ എന്ന് ഞാനല്‍പനേരം ഇരുന്ന് ചിന്തിക്കാതിരുന്നില്ല. പക്ഷേ അങ്ങനെയൊന്നുമല്ല എന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ അന്ന് തനിയെ ഡിന്നറുണ്ടാക്കി കഴിച്ച് ആ സന്തോഷം ആഘോഷിച്ചു..'- അഭിജിത് ബാനര്‍ജി പറയുന്നു. തുടര്‍ന്ന് ലോകമറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനായ അഭിജിത് ബാനര്‍ജി, തന്റെ 'സ്‌പെഷ്യല്‍ ഓലെറ്റി'ന്റെ ചേരുവകളും അത് തയ്യാറാക്കുന്ന വിധവുമൊക്കെ വിശദീകരിക്കുകയാണ്
 

nobel prize winner abhijit banerjee explains about how he makes omlet
Author
Mumbai, First Published Oct 25, 2019, 3:00 PM IST

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജി സ്വന്തമാക്കിയെന്നത് ഓരോ ഇന്ത്യക്കാരനേയും സംബന്ധിച്ച് അഭിമാനമാണ്. രാജ്യത്തെ സാമ്പത്തികാവസ്ഥയേയും അടിസ്ഥാനവികസന നയങ്ങളേയും സ്വതന്ത്രമായി വിമര്‍ശിച്ചിട്ടുള്ളയാളാണ് അഭിജിത് ബാനര്‍ജി. 

ഇത്രയും ആഴത്തിലുള്ള ചിന്തകളും വായനയും പഠനങ്ങളുമെല്ലാമുള്ള വ്യക്തിയാണെങ്കില്‍ കൂടി ലളിതവും ആകര്‍ഷകവുമായ സംസാരരീതിയും പെരുമാറ്റവും അദ്ദേഹത്തെ സാധാരണക്കാര്‍ക്ക് പോലും സ്വീകാര്യനാക്കാറുണ്ട്.

ഇതിന് തെളിവാണ് കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖം. വ്യക്തിജീവിതത്തില്‍ എത്തരത്തിലെല്ലാമുള്ളയാളാണെന്ന ചോദ്യത്തിന് താന്‍ തികച്ചും ഒരു സാധാരണക്കാരനാണ് എന്ന മട്ടിലാണ് അദ്ദേഹത്തിന്റെ മറുപടി. ഏത് കാര്യവും കൈകാര്യം ചെയ്യുന്നതിനെ തന്നെക്കാള്‍ മിടുക്ക് ഭാര്യ എസ്തറിനാണെന്ന് അദ്ദേഹം മടി കൂടാതെ തുറന്നുപറയുന്നു. 

അതോടൊപ്പം തന്നെ നൊബേല്‍ സമ്മാനം ലഭിച്ച രാത്രിയെക്കുറിച്ച് കൂടി വിശദീകരിക്കുകയാണ് അഭിമുഖത്തിനിടെ അദ്ദേഹം.

'തീര്‍ച്ചയായും വലിയ വാര്‍ത്ത തന്നെയായിരുന്നു. പക്ഷേ ഇനിയത് ഏതെങ്കിലും തട്ടിപ്പുവാര്‍ത്ത ആയിരിക്കുമോ എന്ന് ഞാനല്‍പനേരം ഇരുന്ന് ചിന്തിക്കാതിരുന്നില്ല. പക്ഷേ അങ്ങനെയൊന്നുമല്ല എന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ അന്ന് തനിയെ ഡിന്നറുണ്ടാക്കി കഴിച്ച് ആ സന്തോഷം ആഘോഷിച്ചു..'- അഭിജിത് ബാനര്‍ജി പറയുന്നു. 

തുടര്‍ന്ന് ലോകമറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനായ അഭിജിത് ബാനര്‍ജി, തന്റെ 'സ്‌പെഷ്യല്‍ ഓലെറ്റി'ന്റെ ചേരുവകളും അത് തയ്യാറാക്കുന്ന വിധവുമൊക്കെ വിശദീകരിക്കുകയാണ്. 

'ഷാന്‍ഡ്രെല്ലയും ഗ്രീന്‍ പീസും ചീസും ചേര്‍ത്ത ഓംലെറ്റാണ് അന്ന് ഉണ്ടാക്കിയത്. മുട്ട നന്നായി പതപ്പിച്ച് അതിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് ചെറുചൂടില്‍ വറുത്തെടുത്തു. കൂട്ടത്തില്‍ സ്റ്റഫ് ചെയ്യാനുള്ളവയും ചേര്‍ത്തു. എനിക്ക് ഓംലെറ്റ് വളരെ സോഫ്റ്റായി കിട്ടണം. അത് നിര്‍ബന്ധമാണ്. ഇങ്ങനൊയൊക്കെ കൃത്യമായി ഓംലെറ്റ് തയ്യാറാക്കാന്‍ പഠിക്കുന്നതിന്റെ ഭാഗമായി ജീവിതത്തില്‍ എത്രയോ വട്ടം ഓംലെറ്റ് ഉണ്ടാക്കിയിട്ടുണ്ടെന്നോ...'- അദ്ദേഹം പറയുന്നു. 

Follow Us:
Download App:
  • android
  • ios