ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണമാണ് ഇവ. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, മിനറലുകള്‍, പ്രോട്ടീനുകള്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശേഷിക്ക് ഗുണം ചെയ്യുന്ന സിങ്കും ഇവയില്‍ അടങ്ങിയിരിക്കുന്നു.

ആരോഗ്യമകരമായ ജീവിതത്തിന് രോഗ പ്രതിരോധശേഷി വേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി കൂട്ടാന്‍ വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കണം. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നവയാണ് നട്സുകളും സീഡുകളും. ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണമാണ് ഇവ. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, മിനറലുകള്‍, പ്രോട്ടീനുകള്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശേഷിക്ക് ഗുണം ചെയ്യുന്ന സിങ്കും ഇവയില്‍ അടങ്ങിയിരിക്കുന്നു.

അത്തരത്തില്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ചില നട്സുകളെയും സീഡുകളെയും പരിചയപ്പെടാം.

1. ബദാം 

സിങ്കും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ബദാം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഇവയില്‍ വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. 

2. നിലക്കടല 

വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

3. കശുവണ്ടി

വിറ്റാമിനുകള്‍, കോപ്പര്‍, അയേണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ കശുവണ്ടി രോഗപ്രതിരോധശേഷി കൂട്ടാന്‍ മികച്ചതാണ്. 

4. വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍ തുടങ്ങിയവ അടങ്ങിയ വാള്‍നട്സും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

5. പിസ്ത

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പിസ്തയും രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

6. സൂര്യകാന്തി വിത്തുകൾ

ശരീരത്തിന് ആവശ്യമായ പല പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് സൂര്യകാന്തി വിത്തുകൾ. വിറ്റാമിന്‍ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങി എല്ലാ പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. 

7. മത്തങ്ങാ വിത്ത് 

അയേൺ, സിങ്ക്, മഗ്നീഷ്യം, വിറ്റാമിന്‍ ഇ, കെ, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പന്നമായ മത്തന്‍ കുരു ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

8. ചിയ വിത്തുകള്‍

ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം, അയേണ്‍ തുടങ്ങിയവ അടങ്ങിയ ചിയ വിത്തുകളും പ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്. 

9. ഫ്‌ളാക്‌സ് സീഡ് 

ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയ ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡ് കഴിക്കുന്നതും പ്രതിരോധശേഷിക്ക് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍

youtubevideo