Asianet News MalayalamAsianet News Malayalam

ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് ശീലമാക്കൂ, ​ഗുണമിതാണ്

ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവര്‍ കഴിച്ചിരിക്കേണ്ട ഭക്ഷണമാണ് ഓട്സ്. ഓട്സില്‍ വലിയ അളവില്‍ ബീറ്റാ-ഗ്ലൂക്കന്‍ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിച്ചാല്‍ ഗ്ലൈസെമിക് സൂചിക കുറയ്ക്കാന്‍ സാധിക്കും. ഇന്‍സുലിന്‍ സംവേദനക്ഷമത കൂട്ടാനും ഭക്ഷണത്തിന് ശേഷം രക്തത്തിലെ ഇന്‍സുലിന്റേയും പഞ്ചസാരയുടെ അളവ് കൂടുന്നത് കുറച്ചുകൊണ്ടുവരാനും ഓട്സിന് കഴിവുണ്ട്.
 

oats health benefits and know how it works-rse-
Author
First Published Oct 18, 2023, 10:27 PM IST

പലരും പ്രാതലിനോ അത്താഴത്തിനോ പ്രധാനമായി കഴിക്കുന്ന ഭക്ഷണമാണ് ഓട്സ്. ധാരാളം പോഷക​ഗുണമുള്ള ഓട്സ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.ഓട്സ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു.

ഓട്‌സിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ഗുണകരമാണ്. കൂടാതെ ഇതിലെ നാരുകൾ നല്ല കൊളസ്‌ട്രോളിനെ ഉയർത്തുകയും ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ) കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ കഴിച്ചിരിക്കേണ്ട ഭക്ഷണമാണ് ഓട്സ്. ഓട്സിൽ വലിയ അളവിൽ ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിച്ചാൽ ഗ്ലൈസെമിക് സൂചിക കുറയ്ക്കാൻ സാധിക്കും. ഇൻസുലിൻ സംവേദനക്ഷമത കൂട്ടാനും ഭക്ഷണത്തിന് ശേഷം രക്തത്തിലെ ഇൻസുലിന്റേയും പഞ്ചസാരയുടെ അളവ് കൂടുന്നത് കുറച്ചുകൊണ്ടുവരാനും ഓട്സിന് കഴിവുണ്ട്.

ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ സമ്പന്നമായ ഉറവിടമാണ് ഓട്സ്. ഇത് മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തിൽ ഓട്‌സ് ഉൾപ്പെടുത്തുന്നത് മലബന്ധ പ്രശ്‌നത്തെ അകറ്റി നിർത്താം. 

നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയ ഭക്ഷണം കൂടിയാണിത്. ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനും ഓട്‌സ് നല്ലതാണ്. ധാരാളമായി നാരുകൾ അടങ്ങിയ ഭക്ഷണമായതിനാൽ മലബന്ധം പോലെയുള്ള പ്രശ്‌നങ്ങൾക്ക് ഇത് പരിഹാരമാണ്. 

മറ്റൊന്ന്, ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കുന്ന സംയുക്തമായ ലിഗ്നാൻ ഹോർമോണുമായി ബന്ധപ്പെട്ട സ്തനാർബുദം, പ്രോസ്റ്റേറ്റ്, അണ്ഡാശയ അർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഓട്‌സ് ദിവസേന കഴിക്കുന്നത് ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കുകയും ചെയ്യും. 

ഓട്സ് മഗ്നീഷ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് എൻസൈമുകളുടെ പ്രവർത്തനത്തിനും ഊർജ്ജ ഉൽപാദനത്തിനും പ്രധാനമാണ്. ഓട്സ് കലോറി കുറഞ്ഞ ഭക്ഷണമാണ്. ഇത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 8 സൂപ്പർ ഫുഡുകൾ

 

Follow Us:
Download App:
  • android
  • ios