ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് രശ്മി രഞ്ജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

ഓട്സ് കൊണ്ട് പറാത്ത തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ഓട്സ് -2 കപ്പ്
സവാള -1 കപ്പ് 
ക്യാരറ്റ് -1/2 കപ്പ് 
ഉപ്പ് -1 സ്പൂൺ 
മല്ലിയില -2 സ്പൂൺ 
ഇഞ്ചി ചതച്ചത് -1 സ്പൂൺ 
വെള്ളം - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ഓട്സ് മിക്സിൽ നന്നായിട്ട് ഒന്ന് പൊടിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേയ്ക്ക് ഇട്ടുകൊടുത്തതിന് ശേഷം അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് ക്യാരറ്റ് ചെറുതായി ചതച്ചതും അതിലേക്ക് മല്ലിയില ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഇഞ്ചി ചതച്ചതും സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് കൈകൊണ്ട് വെള്ളം ഒഴിച്ച് നല്ലതുപോലെ കുഴച്ചെടുക്കുക. ചപ്പാത്തി മാവിന് കൊഴക്കുന്ന പോലെ വേണം കുഴച്ചെടുക്കേണ്ടത്. അതിനുശേഷം. ഇതിനെ ഒന്ന് പരത്തിയെടുക്കാം. ശേഷം ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഇനി ദോശക്കല്ലിലേക്ക് ഇട്ടുകൊടുത്ത് ഒട്ടും എണ്ണ ചേർക്കാതെ തന്നെ രണ്ട് സൈഡ് മൊരിയിച്ചെടുക്കുക.

Also read: തൈര് സാദം പോലെ ഓട്സ് സാദം തയ്യാറാക്കാം; റെസിപ്പി