Asianet News MalayalamAsianet News Malayalam

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കുട്ടികള്‍ക്ക് കൊടുക്കാമോ?

കുട്ടികള്‍ക്ക് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ധാരാളം കൊടുക്കുന്നത് നല്ലതാണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. 

Omega 3 rich diets linked to lower asthma symptoms in children
Author
Thiruvananthapuram, First Published Mar 29, 2019, 6:25 PM IST

കുട്ടികളുടെ ആരോഗ്യം അവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലും പലപ്പോഴും കുട്ടികള്‍ക്ക് എന്ത് ഭക്ഷണം നല്‍കണമെന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിയില്ല. കുട്ടികള്‍ക്ക് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ധാരാളം കൊടുക്കുന്നത് നല്ലതാണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. ഭക്ഷണത്തിലെ ഒമേഗ-3 ഫാറ്റി ആസിഡ്   കുട്ടികളെ ബാധിക്കുന്ന ആസ്ത്മ തടയാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. 

'അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിറേറ്ററി ആന്‍റ്  ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍'ലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. കുട്ടികളില്‍ ആസ്ത്മ പല രീതികളില്‍ പ്രത്യക്ഷപ്പെടുകയും വിവിധ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കുട്ടികളില്‍ ഈ ലക്ഷണങ്ങള്‍  വരാതിരിക്കാന്‍ സഹായിക്കും. ഒമേഗ -6 അടങ്ങിയ ഭക്ഷണം കുട്ടികളില്‍ ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത കൂട്ടുമെന്നും പഠനം പറയുന്നു. ഒമേഗ-3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മത്സ്യം. അതുപോലെ തന്നെ ചില നട്സിലും ഇവ അടങ്ങിയിട്ടുണ്ട്. 

കുട്ടികളില്‍ ആസ്ത്മ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

  • വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. 
  • ബഡ്ഷീറ്റുകൾ വൃത്തിയായി വയ്ക്കുക
  • പൊടിയുണ്ടാകാൻ സാധ്യതയുള്ള കളിപ്പാട്ടങ്ങൾ നൽകരുത്.
  • കമ്പിളി, പഞ്ഞി സാധനങ്ങൾ ഒഴിവാക്കുക. 
  • വളർത്തുമൃഗങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. 
  • വീട് പൊടിയും ചെളിയുമില്ലാതെ സൂക്ഷിക്കുക.
Follow Us:
Download App:
  • android
  • ios