60 മുട്ടകള്‍ കൊണ്ട് വലിയൊരു ഓംലെറ്റ് തയ്യാറാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. ബ്രെഡ് രൂപത്തിലാക്കി ഓംലെറ്റ് ഓരോ പീസുകളായി മുറിക്കുന്നതും വീഡിയോയിൽ കാണാം. കൊറിയയിലെ ഭക്ഷണശാലയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. 

ഇതിന്റെ ചേരുവകളും വീഡിയോയില്‍ വിശദമായി പറയുന്നുണ്ട്. ഒരു പാത്രത്തില്‍ ആദ്യം 60 മുട്ടകള്‍ ഉടച്ച് ഒഴിക്കുന്നു. ശേഷം ഉപ്പ്, സവാള, മല്ലിയില, കാരറ്റ് എന്നിവ ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുന്നു. ശേഷം ഇത് ഒരു പാനിലേക്ക് കുറച്ച് കുറച്ചായി ഒഴിക്കുകയും റോൾ ചെയ്ത് എടുക്കുകയുമാണ് ചെയ്യുന്നത്.

അവസാനം ബ്രെഡ് രൂപത്തിലാക്കി ഇത് ഓരോ കഷ്ണങ്ങളായി മുറിക്കുന്നത് വീഡിയോയിൽ കാണാം. 'യമ്മി ബോയി' എന്ന യൂട്യൂബ് ചാനലിൽ വന്ന വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ഇങ്ങനെയും ഓംലെറ്റ് തയ്യാറാക്കാമോ എന്ന് ചിലർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിട്ടുണ്ട്.