കഴിഞ്ഞ ദിവസമാണ് കുഞ്ഞ് ദുവയ്ക്ക് ഒരു വയസ് തികഞ്ഞത്. ജന്മദിനത്തിന് ശേഷം ഇപ്പോള്‍ പിറന്നാള്‍ കേക്കിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദീപിക. 

ബോളിവുഡിലെ താരമ്പതിമാരാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇരുവര്‍ക്കും മകള്‍ ദുവ പദുക്കോണ്‍ സിങ് പിറന്നത്. അന്ന് മുതല്‍ ഇതുവരെയും തങ്ങളുടെ മകളുടെ ചിത്രം രണ്‍വീറും ദീപികയും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് ദുവയ്ക്ക് ഒരു വയസ് തികഞ്ഞത്. ജന്മദിനത്തിന് ശേഷം ഇപ്പോള്‍ പിറന്നാള്‍ കേക്കിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദീപിക.

പിറന്നാള്‍ ദിനത്തില്‍ മകള്‍ക്കായി കേക്ക് ബെയ്ക്ക് ചെയ്‌തെടുത്തത് ദീപിക തന്നെയാണ്. 'എന്റെ സ്‌നേഹത്തിന്റെ ഭാഷ... എന്റെ മകളുടെ ഒന്നാം പിറന്നാളാഘോഷത്തിനായി കേക്ക് ബെയ്ക്ക് ചെയ്യുക'- താനുണ്ടാക്കിയ കേക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ദീപിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഡാര്‍ക്ക് ചോക്കലേറ്റ് കേക്കിന്‍റെ ചിത്രമാണ് താരം പങ്കുവച്ചത്. കേക്കിന് മുകളിലായി സ്വര്‍ണനിറത്തിലുള്ള ഒരു മെഴുകുതിരിയുണ്ടായിരുന്നു. ഒരു കഷ്ണം മുറിച്ച നിലയിലുള്ള കേക്കിന്റെ ചിത്രമാണ് ദീപിക പോസ്റ്റ് ചെയ്തത്.

View post on Instagram

നിരവധി പേരാണ് കുഞ്ഞ് ദുവയ്ക്ക് ആശംസകള്‍ നേര്‍ന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എട്ടിനാണ് ദീപിക പദുക്കോണിന്റേയും രണ്‍വീര്‍ സിങ്ങിന്റേയും ജീവിതത്തിലേക്ക് ദുവ കടന്നുവന്നത്.